ആന്ധ്രയില്‍ ആറംഗകുടുംബത്തെ ചുട്ടുകൊന്നു
ഹൈദരാബാദ്: ആന്ധ്രപ്രദേശിലെ ആദിലാബാദ് ജില്ലയില് മൂന്നുകുട്ടികളുള്പ്പെടെ ഒരു കുടുംബത്തിലെ ആറു പേരെ ചുട്ടുകൊന്നു. മൂന്ന് ദിവസം മുമ്പ് സാമുദായിക സംഘര്ഷമുണ്ടായ ദൈന്സ നഗരത്തിന് സമീപമുള്ള ഗ്രാമത്തില് ഞായറാഴ്ച പുലര്ച്ചെയാണ് സംഭവം നടന്നത്.
അക്രമാസക്തരായ ജനക്കൂട്ടം വീടിന് തീവയ്ക്കുകയായിരുന്നു. മഹബൂബ് ഖാന്, നുമാന്, അര്സലം, റിസ് വാന, സഫിയ ബീഗം, തുബ ഫലാക് എന്നിവരാണ് മരിച്ചത്. മൂന്നു മൃതദേഹങ്ങള് തിരിച്ചറിയാനാവാത്ത വിധം കത്തിക്കരിഞ്ഞനിലയിലായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.
ആറുപേരെ ചുട്ടുകൊന്ന വാര്ത്ത പരന്നതോടെ ജില്ലയുടെ വിവിധ ഭാഗങ്ങളില് സാമുദായിക കലാപം പൊട്ടിപ്പുറപ്പെട്ടതായി റിപ്പോര്ട്ടുണ്ട്. സംഭവം നടന്ന വതോളി ഗ്രാമത്തില് സ്ഥിതി നിയന്ത്രണാധീനമാണെന്നും വന്തോതില് പൊലീസിനെ വിന്യസിച്ചിട്ടുണ്ടെന്നും സംസ്ഥാന ആഭ്യന്തരമന്ത്രി കെ ജനറെഡ്ഡി അറിയിച്ചു.
ദൈന്സയില് മൂന്നു ദിവസം മുമ്പുണ്ടായ സാമുദായിക കലാപത്തില് നാലുപേര് കൊല്ലപ്പെടുകയും വീടുകളും വ്യാപാരസ്ഥാപനങ്ങളും അഗ്നിക്കിരയാക്കുകയും ചെയ്തിരുന്നു.
കുടുംബത്തിലെ ആറുപേരെ ചുട്ടുകൊന്നതിനെക്കുറിച്ച് മജിസ്ട്രേട്ട് തല അന്വേഷണത്തിന് ആന്ധ്രപ്രദേശ് സര്ക്കാര് ഉത്തരവിട്ടു. മുഖ്യമന്ത്രി വൈഎസ് രാജശേഖര റെഡ്ഢി സംഭവത്തെ അപലപിച്ചു












Click it and Unblock the Notifications