അനാശാസ്യം: സീരിയല്‍ നടി ഉള്‍പ്പെടെ 3പേര്‍ അറസ്റ്റില്‍
ചെന്നൈ: അനാശാസ്യ പ്രവര്ത്തനം നടത്തിയതിന് മലയാള സീരിയല് നടി ഉള്പ്പെടെ മൂന്നുപേരെ പൊലീസ് അറസ്റ്റുചെയ്തു.
നടി സഞ്ജു(26), സിനിമ പിആര്ഒ ബാല്രാജ്, വീട്ടുടമ ബാബു(43) എന്നിവരെയാണ് അറസ്റ്റു ചെയ്തത്. മിടപ്പാക്കത്തുള്ള ഒരു വീട് കേന്ദ്രീകരിച്ച് വ്യഭിചാരകേന്ദ്രം നടത്തുന്നതായുള്ള രഹസ്യവിവരം ലഭിച്ചതിനെത്തുടര്ന്നാണ് പൊലീസ് അന്വേഷണം നടത്തിയത്.
പൊലീസുകാരിലൊരാള് കസ്റ്റമറായി ചമഞ്ഞ് ഈ വീട്ടിലെത്തുകയായിരുന്നു. 20,000 രൂപയ്ക്ക് ഇടപാട് ഉറപ്പിച്ചശേഷമാണ് മറ്റുപൊലീസുകാര് കൂടിയെത്തി ഇവരെ അറസ്റ്റുചെയ്തത്.
ഒക്ടോബര് 15ന് ഷൂട്ടിങ് ആരംഭിക്കാനിരിക്കുന്ന ഒരു തമിഴ് ചിത്രത്തില് അഭിനയിക്കാന് വേണ്ടിയാണത്രേ സഞ്ജു ചെന്നൈയില് എത്തിയത്.












Click it and Unblock the Notifications