ടോട്ടല് തട്ടിപ്പില് മറ്റൊരു നടി കൂടി?
തിരുവനന്തപുരം: ടോട്ടല്‍ തട്ടിപ്പ് കേസില്‍ നടി റോമക്ക് പിന്നാലെ മറ്റൊരു സിനിമാ താരം കൂടി ക്രൈംബ്രാഞ്ച് നിരീക്ഷണത്തിലാണെന്ന് റിപ്പോര്‍ട്ട്.
പ്രശസ്‌ത സിനിമാ-സീരിയല്‍ നടിയും മലയാള സിനിമയിലെ മുന്‍നിര താരത്തിന്റെ അമ്മയുമായ ഇവര്‍ക്ക് സ്ഥാപനവുമായുള്ള ബന്ധത്തെപ്പറ്റിയാണ് ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുന്നത്.
ശബരിയുടെ സ്ഥാപനത്തില്‍ ഈ നടി ഏകദേശം ഒരു കോടിയോളം രൂപ നിക്ഷേപിച്ചതായി അന്വേഷണ സംഘത്തിന് തെളിവ് ലഭിച്ചിരുന്നു.
സ്ഥാപനം തകരാന്‍ പോകുന്നുവെന്ന് വാര്‍ത്ത പരന്നതിനെ തുടര്‍ന്ന് ഇവര്‍ നിക്ഷേപത്തില്‍ നിന്ന് 25 ലക്ഷം രൂപ പിന്‍വലിയ്‌ക്കുകയും ചെയ്‌തിരുന്നു. ഇതിനെപ്പറ്റി പോലീസ് അന്വേഷണം നടത്തുന്നുണ്ട്.
ഇത് കൂടാതെ കേസില്‍ പോലീസ് തിരയുന്ന പ്രധാന പ്രതികളിലൊരാളായ ചന്ദ്രമതിയെ ഒളിവില്‍ പോകാന്‍ ഇവര്‍ സഹായിച്ചുവെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്.
മുന്‍ സെന്‍സര്‍ ബോര്‍ഡംഗം കൂടിയായ ചന്ദ്രമതിയെ ബാംഗ്ലൂരിലേക്ക് കടക്കാന്‍ ഈ നടി സഹായിച്ചുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.
അതെ സമയം നടി റോമയെയും സംവിധായകന്‍ മേജര്‍ രവിയെയും ചോദ്യം ചെയ്‌ത പോലെ ഈ നടിയെ ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘത്തിന് ഇപ്പോള്‍ ആലോചനയില്ലെന്നും സൂചനകളുണ്ട്.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications