സിംഗൂരിലേക്ക്‌ പുതിയ കാര്‍ കമ്പനി
കൊല്ക്കത്ത: നാനോ ഫാക്ടറി പദ്ധതിയില് നിന്നും ടാറ്റ പിന്മാറിയെങ്കിലും സിംഗൂരില് മറ്റൊരു കമ്പനി കാര് നിര്മാണ ഫാക്ടറി ഉടന് ആരംഭിയ്ക്കുമെന്നും ഈ മാസം തന്നെ ഇതിന് ധാരണപത്രം ഒപ്പിടുമെന്നും ബംഗാള് ഗതാഗത മന്ത്രി സുഭാഷ് ചക്രവര്ത്തി.
എന്നാല് ബംഗാളിന്റെ മുറിവായി മാറിയ സിംഗൂരിലേക്ക് പുതുതായെത്തുന്ന കമ്പനിയുടെ പേര് വെളിപ്പെടുത്താന് അദ്ദേഹം തയാറായില്ല.
ഇരുചക്ര വാഹന നിര്മാണ രംഗത്തെ പ്രമുഖരായ ബജാജോ മാരുതിയോ മറ്റു കാര് കമ്പനികള്ക്ക് സ്പെയര്പാര്ട്ട്സുകള് നിര്മിച്ചു നല്കുന്ന ആംടെക്ക് ഓട്ടോ കമ്പനിയോ ആണ് സിംഗൂരിലേക്ക് കണ്ണും നട്ടിരിയ്ക്കുന്നതെന്നാണ് റിപ്പോര്ട്ടുകള്.
പുതിയ കമ്പനിയെക്കുറിച്ചുള്ള വിവരങ്ങള് സര്ക്കാര് ഉടന് പുറത്തു വിടുമെന്നും സുഭാഷ് ചക്രവര്ത്തി അറിയിച്ചു.
ബന്ധപ്പെട്ട വാര്ത്തകള്












Click it and Unblock the Notifications