നിയമസഭാ തിരഞ്ഞെടുപ്പ് തീയതികള് പ്രഖ്യാപിച്ചു
ദില്ലി: അടുത്തു വരുന്ന പൊതു തിരഞ്ഞെടുപ്പിന് മുമ്പുള്ള ട്രയല്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തിരഞ്ഞെടുപ്പ് തീയതികള് പ്രഖ്യാപിച്ചു.
മധ്യപ്രദേശ്, ഛത്തീസ്‌ഗണ്ഡ്, ദില്ലി, മിസോറാം, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് തീയതികളാണ് പ്രഖ്യാപിച്ചിരിയ്‌ക്കുന്നത്.
നവംബര്‍ 14, 20 തീയതികളിലായി ഛത്തീസ്‌ഗണ്ഡിലാണ് ആദ്യം തിരഞ്ഞെടുപ്പ് നടക്കുക. മധ്യപ്രദേശില്‍ നവംബര്‍ 25നും, ദില്ലിയിലും മിസോറാമിലും നവംബര്‍ 29നും തിരഞ്ഞെടുപ്പ് നടക്കും. രാജസ്ഥാനില്‍ ഡിസംബര്‍ നാലിനാണ് വോട്ടെടുപ്പ്. ഡിസംബര്‍ എട്ടിനാണ് വോട്ടെണ്ണല്‍.
അതെ സമയം കശ്‌മീര്‍ തിരഞ്ഞെടുപ്പ് തീയതി തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചിട്ടില്ല. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എന്‍. ഗോപാല സ്വാമിയാണ് വാര്‍ത്താ സമ്മേളനത്തില്‍ തീയതികള്‍ പ്രഖ്യാപിച്ചത്.












Click it and Unblock the Notifications