രജനിയുടെ ഫാന്‍സ്‌ അസോസിയേഷന്‍ പിളര്‍പ്പിലേയ്‌ക്ക്‌
ചെന്നൈ: രജനീകാന്തിന്റെ പേരില് പാര്ട്ടി രൂപീകരിച്ചതുമായുള്ള പ്രശ്നം രജനി ഫാന്സ് അസോസിയേഷന്റെ പിളര്പ്പിലേയ്ക്ക് വഴിതുറക്കുന്നു.
രജനിയുടെ പേരില് പാര്ട്ടി രൂപീകരിച്ച കോയമ്പത്തൂരിലെ ഫാന്സ് അസോസിയേഷന് ഭാരവാഹികള്ക്ക് ആള് ഇന്ത്യ രജനീകാന്ത് ഫാന്സ് അസോസിയേഷന് പ്രസിഡന്റ് സത്യനാരായണ കാരണം കാണിക്കല് നോട്ടീസ് നല്കി.
15 ദിവസത്തിനകം ഇക്കാര്യത്തില് വിശദീകരണം നല്കണമെന്നും അല്ലാത്തപക്ഷം അച്ചടക്കനടപടികള് സ്വീകരിക്കുമെന്നും നോട്ടീസില് വ്യക്തമാക്കിയിട്ടുണ്ട്. രജനീകാന്തുമായി ആലോചിക്കാതെ അദ്ദേഹത്തിന്റെ പേരില് പാര്ട്ടി രൂപീകരിച്ചതിനാണ് നടപടി.
കോയമ്പത്തൂരില് രജനി ഫാന്സ് അസോസിയേഷന് നേതൃത്വം നല്കുന്ന രജനി ബാബുവാണ് ദേശീയ ദ്രാവിഡ മക്കള് മുന്നേറ്റ കഴകമെന്ന പേരില് പാര്ട്ടി രൂപീകരിച്ചത്. ഇതിനൊപ്പം തന്നെ രജനിയുടെ ചിത്രമുള്ള പതാകയും പുറത്തിറക്കിയിരുന്നു.
തുടര്ന്ന് തമിഴ്നാട്ടിലെ തെക്കന് ജില്ലകളില് നിന്നുള്ള ആരാധകര് ഞായറാഴ്ച ചെന്നൈയില് യോഗം ചേര്ന്ന് രജനി രാഷ്ട്രീയത്തിലിറങ്ങണമെന്നും അല്ലാത്തപക്ഷം അദ്ദേഹത്തിന്റെ വസതിയ്ക്കുമുന്നില് അനിശ്ചിതകാല നിരാഹാര സമരം നടത്തുമെന്നും അറിയിച്ചിരുന്നു
. അതേസമയം രജനികാന്തിന്റെ അനുവാദമില്ലാതെ പാര്ട്ടി രൂപീകരിച്ച രജനി ബാബുവിനെ ഫാന്സ് അസോസിയേഷനില് നിന്നും പുറത്താക്കിയതായി കോയമ്പത്തൂര് രജനീകാന്ത് ഫാന്സ് അസോസിയേഷന് പ്രസിഡന്റ് സിംഗാര് സി. ഉലകനാഥന് അറിയിച്ചു.
ബന്ധപ്പെട്ട വാര്ത്തകള്












Click it and Unblock the Notifications