പീഡനശ്രമം: ഹിന്ദു പുരോഹിതന്‍ അറസ്‌റ്റില്‍
ഭുവനേശ്വര്: ആദിവാസി പെണ്കുട്ടികളെ പീഡപ്പിക്കാന് ശ്രമിച്ച ഹിന്ദു പുരോഹിതനെ പൊലീസ് അറസ്റ്റുചെയ്തു. ഒറീസയിലെ റൂര്ക്കേലയിലെ ക്ഷേത്രത്തില് പുരോഹിതനായ നാല്പതുകാരന് ഹരിഹര് പാണ്ഡെയാണ് പിടിയിലായത്.
ഒക്ടോബര് 7.8 തിയതികളില് ദുര്ഗ പൂജയോടനുബന്ധിച്ച് പ്രാര്ത്ഥിയ്ക്കാനായി ക്ഷേത്രത്തിലെത്തിയ പെണ്കുട്ടികളെ മുറിയിലേയ്ക്ക് വിളിച്ചുവരുത്തിയാണത്രേ ഇയാള് പീഡിപ്പിക്കാന്ശ്രമിച്ചത്.
പ്രത്യേക പ്രാര്ത്ഥനക്കാണെന്ന് പറഞ്ഞാണത്രേ ഇയാള് പെണ്കുട്ടികളെ മുറിയിലേയ്ക്ക് കൊണ്ടുപോയത്. തുടര്ന്ന് കുട്ടികളെ നഗ്നചിത്രങ്ങള് കാണിക്കുകയും കടന്നുപിടിക്കാന് ശ്രമിക്കുകയും ചെയ്തുവെന്നാണ് ഇയാള്ക്കെതിരായ ആരോപണം.
ഇതിന് മുമ്പ് ഗര്ജാന് ഗ്രാമത്തിലെ രണ്ട് ആദിവാസി പെണ്കുട്ടികളെ പീഡിപ്പിക്കാന് ശ്രമിച്ചതിന് ഇയാള്ക്കെതിരെ കേസ് നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു. കോടതിയില് ഹാജരാക്കിയ ഹരിഹറിനെ റിമാന്റ് ചെയ്തിരിക്കുകയാണ്.












Click it and Unblock the Notifications