Get Updates
Get notified of breaking news, exclusive insights, and must-see stories!

പൊതുസ്ഥലത്ത്‌ പുകവലിച്ച യുവാക്കള്‍ക്ക്‌ സ്‌ത്രീകളുടെ മര്‍ദ്ദനം

ഈറോഡ്‌(തമിഴ്‌നാട്‌): ഒക്ടോബര്‍ 2മുതല്‍ നമ്മുടെ നാട്ടില്‍ പൊതുസ്ഥലത്ത്‌ പുകവലിക്കുന്നത്‌ നിരോധിച്ചിരിക്കുകയാണ്‌. ഇത്തരമൊരു നിയമം കൊണ്ടുവന്നതിന്‌ കേന്ദ്ര ആരോഗ്യമന്ത്രി അന്‍പുമണിരാംദാസിനെ ശപിക്കുന്ന വലിക്കാര്‍ ചില്ലറയൊന്നുമായിരിക്കില്ല.

പൊതുസ്ഥലത്ത്‌ പുകവലിക്കാന്‍ നിവൃത്തിയില്ല, അതിനൊപ്പം പുകവലിയുടെ പേരില്‍ പെണ്ണുങ്ങളുടെ തല്ല്‌ കൂടി കൊള്ളേണ്ടിവന്നാല്‍ ആണുങ്ങളുടെ അവസ്ഥ എങ്ങനെയിരിക്കും. എന്തായാലും ഈറോഡില്‍ അത്‌ സംഭവിച്ചു.

പൊതുവഴിയില്‍ പുകവലിച്ചുകൊണ്ടിരുന്ന യുവാക്കളെ മൂന്നു സ്‌ത്രീകള്‍ ചേര്‍ന്ന്‌ നന്നായി കൈകാര്യം ചെയ്‌തുവിട്ടു. സത്യമംഗലം നിവാസികളായ ശേഖര്‍(30), ദുരൈ രാജ്‌(31), എന്നിവരെയാണ്‌ സ്‌ത്രീകള്‍ മര്‍ദ്ദിച്ചത്‌.

പൊതുവഴിയില്‍വച്ച്‌ പുകവലിക്കുകയായിരുന്ന ഇവരോട്‌ പൊതുവഴിയില്‍ പുകവലി പാടില്ലെന്നറിയില്ലേയെന്ന്‌ സ്‌ത്രീകള്‍ ചോദിച്ചു. എന്നാല്‍ ഇതുകേട്ട്‌ ഇവര്‍ സ്‌ത്രീകളെ ആക്ഷേപിക്കുന്ന രീതിയില്‍ സംസാരിച്ചു.

കുപിതരായ സ്‌ത്രീകള്‍ യുവാക്കളെ കയ്യില്‍കട്ടിയ കമ്പും കല്ലുമൊക്കെയെടുത്ത്‌ മര്‍ദ്ദിച്ചു. അവസാനം മര്‍ദ്ദനം സഹിക്കവയ്യാതെ യുവാക്കള്‍ സ്ഥലത്തുനിന്നും ഓടി രക്ഷപ്പെടുകയായിരുന്നുവത്രേ.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+