Get Updates
Get notified of breaking news, exclusive insights, and must-see stories!

അദ്വാനി കോഴിക്കോട്ട്‌ ; കനത്ത സുരക്ഷ

കോഴിക്കോട്‌: പ്രതിപക്ഷ നേതാവ്‌ എല്‍കെ അദ്വാനി കോഴിക്കോട്ടെത്തി. കോഴിക്കോട്‌ വൈകീട്ട്‌ നടക്കുന്ന വിജയസങ്കല്‍പയാത്രയില്‍ പങ്കെടുക്കാനാണ്‌ അദ്വാനി നഗരത്തില്‍ എത്തിയിരിക്കുന്നത്‌.

മംഗലാപുരത്തുനിന്നും ഹെലികോപ്‌റ്ററിലാണ്‌ അദ്ദേഹം കോഴിക്കോട്ടെത്തിയത്‌. ഇതിനിടെ അദ്ദേഹം സഞ്ചരിച്ച ഹെലികോപ്‌റ്ററിന്‌ വഴിതെറ്റി. കോഴിക്കോട്ട്‌ ഇറങ്ങേണ്ടിയിരുന്ന ഹെലികോപ്‌റ്റര്‍ കരിപ്പൂര്‍ വിമാനത്താവളത്തിലാണ്‌ ഇറങ്ങിയത്‌. പിന്നീട്‌ അവിടെനിന്നും തിരിച്ചുപറന്ന്‌ കോഴിക്കോട്‌ വെസ്റ്റ്ഹില്‍ വിക്രം മൈതാനിയിലെ ഹെലിപാഡില്‍ ഇറങ്ങുകയായിരുന്നു.

ബിജെപിയുടെ സംസ്ഥാന നേതാക്കള്‍ ചേര്‍ന്ന്‌ അദ്വാനിയെ സ്വീകരിച്ചു. തുടന്ന്‌ കനത്ത സുരക്ഷാ സന്നാഹത്തോടെ കാറില്‍ താജ്‌ ഹോട്ടലിലേയ്‌ക്ക്‌ വിശ്രമത്തിനായി പോയി. അദ്വാനിയുടെ സന്ദര്‍ശനത്തെത്തുടര്‍ന്ന്‌ കോഴിക്കോട്‌ നഗരം സുരക്ഷാവലയത്തിലാണ്‌.

എഡിജിപി കെ.എസ്‌ ജഗ്‌പാംഗിയും ആഭ്യന്തരസുരക്ഷയുടെ ചുമതല വഹിക്കുന്ന ഐജി എന്‍സി അസ്‌താനയും നേരിട്ടാണ്‌ സുരക്ഷാ ക്രമീകരണങ്ങളുടെ മേല്‍നോട്ടം നിര്‍വ്വഹിക്കുന്നത്‌.

കോഴിക്കോട്‌ റൂറല്‍, ക്രൈംബ്രാഞ്ച്‌, മലപ്പുറം, പാലക്കാട്‌, തൃശൂര്‍ എന്നിവിടങ്ങളിലെ എസ്‌പിമാരും സിറ്റി പൊലീസ്‌ കമ്മീഷണര്‍മാരുമാണ്‌ വിവിധ കേന്ദ്രങ്ങളില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ക്ക്‌ നേതൃത്വം നല്‍കുന്നത്‌.

മൂന്ന്‌ മണിക്ക്‌ താജ്‌ ഹോട്ടലില്‍ ചേരുന്ന ബിജെപി സംസ്ഥാന നിര്‍വ്വാഹക സമിതിയോഗത്തില്‍ പങ്കെടുക്കുന്ന അദ്ദേഹം വൈകീട്ട്‌ അഞ്ചുമണിക്ക്‌ ബീച്ചില്‍ നടക്കുന്ന പൊതുയോഗത്തിലും പങ്കെടുക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+