Get Updates
Get notified of breaking news, exclusive insights, and must-see stories!

വിവാഹദിവസം കലഹം; സ്വര്‍ണം കനാലിലെറിഞ്ഞ്‌ വരന്‍ മുങ്ങി

Binduകൊച്ചി: സ്വര്‍ണം വാങ്ങിയപ്പോള്‍ വധു പേഴ്സ് ആവശ്യപ്പെട്ടതിനെത്തുടര്‍ന്നുണ്ടായ തര്‍ക്കത്തിനൊടുവില്‍ വരന്‍ വധുവിന്റെ കയ്യില്‍ നിന്നും സ്വര്‍ണവും പണവുമടങ്ങിയ ബാഗ് പിടിച്ചുവാങ്ങി കനാലിലെറിഞ്ഞു. ഇതുകണ്ടുനിന്ന വധു നടുറോഡില്‍ ബോധംകെട്ടുവീണു.

കൊച്ചി സ്വദേശി ബിന്ദുവും ആലപ്പുഴ സ്വദേശി രാജേഷുമാണ്‌ നാട്ടുകാരെ സ്‌തബ്ധരാക്കിക്കൊണ്ട്‌ വിവാഹദിനത്തില്‍ത്തന്നെ കലഹിച്ച്‌ പിരിഞ്ഞത്‌. പ്രണയത്തിലായിരുന്ന ഇവരുടെ വിവാഹം മട്ടാഞ്ചേരി സബ്‌ രജിസ്‌ട്രാര്‍ ഓഫീസില്‍ തിങ്കളാഴ്‌ചയാണ്‌ നടന്നത്‌.

വിവാഹത്തിന്‌ ബിന്ദുവിന്റെ അമ്മയും ഏതാനും ബന്ധുക്കളും എത്തിയിരുന്നു. ചടങ്ങുകള്‍ കഴിഞ്ഞശേഷമാണ്‌ ബിന്ദുവിന്റെ രണ്ടുബന്ധുക്കളുമൊത്ത്‌ ഇരുവരും എംജിറോഡിലെ പ്രമുഖ ജ്വല്ലറിയില്‍ സ്വര്‍ണം വാങ്ങാന്‍ എത്തിയത്‌.

രണ്ടരപ്പവന്റെ താലിമാലയും, ഒന്നരപവന്റെ നെക്‌ ലേസും രണ്ടര ഗ്രാമിന്റെ താലിയുമാണ്‌ വാങ്ങിയതെന്നാണ്‌ ബിന്ദു പറയുന്നത്‌. ഇതിന്‌ എണ്‍പതിനായിരം രൂപ ചെലവാകുകയും ചെയ്‌തു. സ്വര്‍ണത്തിനൊപ്പം നല്ലൊരു പേഴ്‌സുകൂടി തരണമെന്ന്‌ ജ്വല്ലറിക്കാരനോട്‌ ബിന്ദു ആവശ്യപ്പെട്ടത്‌ രാജേഷിന്‌ പിടിച്ചില്ലത്രേ.

ഒന്നും നോക്കാതെ രാജേഷ്‌ ബിന്ദുവിന്റെ മുഖത്തടിച്ചു. തുടര്‍ന്ന്‌ ആഭരണമടങ്ങിയ ബാഗ് ജ്വല്ലറിയിലിട്ട് ബിന്ദു റോഡിലേയ്‌ക്ക്‌ ഇറങ്ങിയോടി. ബാഗുമെടുത്ത് പിന്നാലെ വന്ന് തന്നെ വിളിച്ച രാജേഷിനോട് ബിന്ദു ഒച്ചവെച്ചു .

ഇതില്‍ കുപിതനായ രാജേഷ് ബാഗ് കനാലിലേയ്‌ക്ക്‌ വലിച്ചെറിയുകയായിരുന്നു. ഇതിനിടെയുണ്ടായ ബഹളത്തില്‍ രാജേഷ്‌ സ്ഥലം വിടുകയും ചെയ്‌തു.

സംഭവത്തെത്തുടര്‍ന്ന്‌ ഫയര്‍ഫോഴ്‌സെത്തി കനാലില്‍ നിന്നും ബാഗ്‌ കണ്ടെടുത്തെങ്കിലും മൊബൈല്‍ ഫോണും 20,000 രൂപയും മാത്രമേ ബാഗില്‍ ഉണ്ടായിരുന്നുള്ളു. ആഭരണങ്ങളും കൊണ്ടാണോ രാജേഷ്‌ മുങ്ങിയതെന്ന സംശയം ബലപ്പെട്ടിട്ടുണ്ട്‌.

സംഭവത്തെത്തുടര്‍ന്ന്‌ ബിന്ദുവിനെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്‌. രണ്ടുമാസം മുമ്പ്‌ മൊട്ടിട്ട ഇവരുടെ പ്രണയത്തിന് ബിന്ദുവിന്റെ മാതാവ്‌ സമ്മതം നല്‍കുകയായിരുന്നു. മകളുടെ വിവാഹത്തിന്‌ സ്വര്‍ണം വാങ്ങാനായി കിടപ്പാടം വിറ്റാണ്‌ ഇവര്‍ പണം കണ്ടെത്തിയത്‌. ഇതുകൊണ്ട്‌ വാങ്ങിയ സ്വര്‍ണത്തിനാണ്‌ ഇപ്പോള്‍ തുമ്പില്ലാതായിരിക്കുന്നത്‌.

പ്രണയവിവാഹമാണെങ്കിലും രാജേഷ്‌ ആലപ്പുഴ സ്വദേശിയാണെന്നതല്ലാതെ അയാളെക്കുറിച്ച്‌ മറ്റൊരു വിവരവും ബിന്ദുവിനോ ബന്ധുക്കള്‍ക്കോ അറിയില്ല. ഏറണാകുളത്ത്‌ രാജേഷ്‌ താമസിച്ചിരുന്ന ലോഡ്‌ജ്‌ ബിന്ദുവിന്‌ അറിയാമത്രേ. എന്തായാലും അറിയുന്ന വിവരങ്ങള്‍ വെച്ച് ബിന്ദു രാജേഷിനെതിരെ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+