മകളെ വച്ച്‌ വാണിഭം: അമ്മ പിടിയില്‍
താമരശ്ശേരി: പ്രായപൂര്ത്തിയാകാത്ത പെണ്കുട്ടിയെ പീഡനത്തിനും പെണ്വാണിഭത്തിനും ഇരയാക്കിയ കേസില് കുട്ടിയുടെ മാതാവ് അസ്മാബിയെ മുക്കം പോലീസ് അറസ്റ്റു ചെയ്തു.
ഇതോടെ കേസുമായി ബന്ധപ്പെട്ട് മൂന്ന് പേര് പോലീസ് കസ്റ്റഡിയിലായിട്ടുണ്ട്. വാഴക്കാട്ട് ഒരു വീട്ടില് ഒളിവില് കഴിയവെയാണ് അസ്മാബിയെ പോലീസ് പിടികൂടിയത്.
അസ്മാബിയെ ചോദ്യം ചെയ്യുന്നതോടെ കേസിലുള്പ്പെട്ട മറ്റുള്ളവരെ കുറിച്ച് കൂടുതല് വിവരം ലഭിയ്ക്കുമെന്ന പ്രതീക്ഷയിലാണ് പോലീസ്.
കുട്ടിയുടെ രണ്ടാനച്ഛനായ ഷംസുദ്ദീന്, ചേന്ദമംഗലൂര് സ്വദേശി മുഹമ്മദ് എന്ന ബാവ, എന്നിവരെയാണ് നേരത്തെ പോലീസ് അറസ്റ്റു ചെയ്തിരുന്നു.
പന്ത്രണ്ടാം വയസ്സു മുതല് അമ്മയും രണ്ടാനച്ഛനും കൂടി കുട്ടിയെ പലര്ക്കും കാഴ്ചവെച്ചുവരികയായിരുന്നുവെന്നാണ് കേസ്. പതിനഞ്ചിലേറെപ്പേര് പീഡിപ്പിച്ചിട്ടുണ്ടെന്ന് കുട്ടി പോലീസിന് മൊഴി നല്കിയിരുന്നു.
പീഡനം സഹിയ്ക്കാനാവാതെ പെണ്കുട്ടി തന്റെ അച്ഛനെ സമീപിയ്ക്കുകയും കാര്യം പറയുകയും ചെയ്തതോടെയാണ് സംഭവം പുറംലോകമറിയുന്നത്.
ബന്ധപ്പെട്ട വാര്ത്തകള്












Click it and Unblock the Notifications