Get Updates
Get notified of breaking news, exclusive insights, and must-see stories!

കനിമൊഴി രാജിക്കത്ത്‌ നല്‌കി

ചെന്നൈ: തമിഴ്‌നാട്‌ മുഖ്യമന്ത്രി കരുണാനിധിയുടെ മകളും ഡിഎംകെയുടെ പാര്‍ലമെന്റംഗവുമായ കനിമൊഴി രാജ്യസഭാഗത്വം രാജിവെയ്‌ക്കുന്നതായി പ്രഖ്യാപിച്ചു.

ശ്രീലങ്കയില്‍ തമിഴ്‌ വംശജര്‍ക്കെതിരെ സൈന്യം നടത്തുന്ന അക്രമങ്ങള്‍ അവസാനിപ്പിയ്‌ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടിയെടുക്കണമെന്ന്‌ തമിഴ്‌നാട്ടില്‍ നിന്നുള്ള പാര്‍ലമെന്റംഗങ്ങള്‍ ആവശ്യപ്പെട്ടിരുന്നു.

ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരിന്‌ മേല്‍ കൂടുതല്‍ സമ്മര്‍ദ്ദം ചെലുത്തുന്നതിനാണ്‌ കനിമൊഴിയുടെ രാജി പ്രഖ്യാപനമെന്നാണ്‌ രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നത്‌.

തമിഴ്‌പുലികള്‍ക്കെതിരായുള്ള പോരാട്ടത്തിന്റെ മറവില്‍ ശ്രീലങ്കയില്‍ തമിഴ്‌ വംശജര്‍ക്കെതിരെ അക്രമങ്ങള്‍ അവസാനിപ്പിയ്‌ക്കാന്‍ കേന്ദ്രം ഇടപെട്ടില്ലെങ്കില്‍ തമിഴ്‌നാട്ടില്‍ നിന്നുള്ള എംപിമാര്‍ രാജിവെയ്‌ക്കുമെന്ന്‌ തമിഴ്‌നാട്‌ മുഖ്യമന്ത്രി എം. കരുണാനിധി പ്രഖ്യാപിച്ചിരുന്നു.

ഇതിന്‌ പിന്നാലെയാണ്‌ കരുണാനിധിയുടെ മകള്‍ തന്നെ രാജിപ്രഖ്യാപനവുമായി രംഗത്തെത്തിയിട്ടുള്ളത്‌. തന്റെ രാജി പാര്‍ട്ടി തീരുമാനമനുസരിച്ചാണെന്ന്‌ കനിമൊഴി വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+