മുല്ലപ്പെരിയാര്‍ കേസ്‌ പുതിയ ബഞ്ചിന്‌
ദില്ലി: മുല്ലപ്പെരിയാര് കേസ് പുതിയ ബഞ്ചിന് വിടാന് സുപ്രീം കോടതി തീരുമാനിച്ചു. നവംബര് 17ന് കേസ് വീണ്ടും പരിഗണിക്കുമ്പോള് പുതിയ ബഞ്ചിനെ നിശ്ചയിക്കുമെന്ന് കോടതി അറിയിച്ചു.
കേരളം കൊണ്ടുവന്ന അണക്കെട്ട് സുരക്ഷാ നിയമത്തിനെതിരെ തമിഴ്നാട് സമര്പ്പിച്ച ഹര്ജിയിലാണ് സുപ്രിം കോടതി വാദം കേള്ക്കുന്നത്.
പെരിയാര് അന്തര്സംസ്ഥാന നദിയാണോ എന്നകാര്യം വിശാലമായ വിഷയമായതിനാല് വാദം കേള്ക്കാന് കൂടുതല് സമയം വേണ്ടിവരുമെന്ന് കോടതി വ്യക്തമാക്കി.
പെരിയാര് അന്തര്സംസ്ഥാന നദിയാണെന്നാണ് തമിഴ്നാടിന്റെ വാദം. എന്നാല് പെരിയാര് പൂര്ണമായും കേരളത്തിലൂടെ ഒഴുകുന്ന നദിയാണെന്ന കേരളത്തിന്റെ വാദത്തെ ശരിവയ്ക്കുന്നതിനുള്ള തെളിവുകള് കേരളത്തിന്റെ അഭിഭാഷകര് കോടതിയില് നിരത്തിയിട്ടുണ്ട്.
അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്തില് ഉള്പ്പെട്ട വളരെ ചെറിയ ഭൂപ്രദേശം മാത്രമാണ് തമിഴ്നാടിന്റെ ഉടമസ്ഥതയില് വരുന്നതെന്ന് കേരളത്തിന് വേണ്ടി ഹാജരായ അഭിഭാഷകന് ഹരീഷ് സാല്വെ കോടതിയില് വാദിച്ചു.
ഇരുസംസ്ഥാനങ്ങളും സമര്പ്പിച്ച തെളിവുകളുടെ അടിസ്ഥാനത്തിലുള്ള സാക്ഷിവിസ്താരം സുപ്രീം കോടതി നിശ്ചയിച്ച ജസ്റ്റിസ് അനില്ദേവ് സിങ് കമ്മീഷന് മുമ്പാകെ നേരത്തേ നടന്നിരുന്നു.
ബന്ധപ്പെട്ടവാര്ത്തകള്












Click it and Unblock the Notifications