വീട്ടമ്മയെ നഗ്നയാക്കി നടത്തിച്ചു
ജലന്ധര്‍: അനാശാസ്യത്തിലേര്‍പ്പെട്ടുവെന്നാരോപിച്ച് വിദേശ ഇന്ത്യക്കാരന്റെ ഭാര്യയെ ബന്ധുക്കളുടെയും കുട്ടികളുടെയും മുന്നിലൂടെ നഗ്നയാക്കി നടത്തിച്ചതായി പരാതി.
വീട്ടിലെത്തിയ ജോലിക്കാരനുമായി അനാശാസ്യത്തിലേര്‍പ്പെട്ടുവെന്നാരോപിച്ച് ഗ്രാമത്തലവന്റെ നേതൃത്വത്തിലുള്ള സംഘമാണ് മുപ്പതുകാരിയായ വീട്ടമ്മയെ ക്രൂരമായി പീഡിപ്പിച്ചത്.
വീട് വെള്ള പൂശാനെത്തിയ പെയിന്ററുമായി യുവതി അവിഹിത ബന്ധം പുലര്‍ത്തിയെന്നായിരുന്നു ശിക്ഷ നടപ്പാക്കിയ സംഘത്തിന്റെ ആരോപണം.
ഗ്രാമത്തലവനും മറ്റുള്ളവര്‍ക്കുമെതിരെ വീട്ടമ്മ പോലീസില്‍ പരാതി നല്‌കിയിട്ടുണ്ട്. ഉത്സവക്കാലമായതിനാല്‍ വീട് പെയിന്റ് ചെയ്യുന്നതിനായി പെയിന്ററെ വിളിച്ചു വരുത്തിയിരുന്നു.
എന്നാല്‍ പെയിന്റര്‍ എത്തിയയുടനെ ഗ്രാമത്തലവനും സംഘവും വീടിനകത്തു കയറി തന്നെ മര്‍ദ്ദിയ്‌ക്കുകയും നഗ്നയാക്കി തന്റെ കുട്ടികളുടെയും ഭര്‍ത്താവിന്റെ അമ്മയുടെയും മറ്റു ബന്ധക്കളുടെയും മുന്നിലൂടെ നടത്തുകയുമായിരുന്നെന്നാണ് പരാതിയിലുള്ളത്.
സംഘത്തിലുണ്ടായിരുന്ന ചിലര്‍ ഇത് മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തിയതായും വീട്ടമ്മ നല്‌കിയ പരാതിയിലുണ്ട്.
എന്നാല്‍ വീട്ടമ്മ പെയിന്ററുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നത് പൊട്ടിയ ജനാലയിലൂടെ താനും മറ്റുള്ള ഗ്രാമവാസികളും കണ്ടുവെന്നും അതിനുള്ള ശിക്ഷയാണ് തങ്ങള്‍ നല്‌കിയതെന്നുമാണ് ഗ്രാമത്തലവന്‍ ലഖ്‌ബീറിന്റെ വാദം.












Click it and Unblock the Notifications