Get Updates
Get notified of breaking news, exclusive insights, and must-see stories!

റായ്‌ബറേലി കര്‍മ്മഭൂമിയാണെന്ന്‌ സോണിയ

Sonia Gandhiറായ്‌ബറേലി: സ്വന്തം മണ്ഡലമായ റായ്‌ബറേലി തന്റെ വീടാണെന്നും അവിടെ പ്രവേശിക്കുന്നതിന്റെ പേരില്‍ ജയില്‍ക്കഴിയേണ്ടിവന്നാല്‍ അതിന്‌ താന്‍ തയ്യാറാണെന്നും കോണ്‍ഗ്രസ്‌ അധ്യക്ഷ സോണിയ ഗാന്ധി.

റായ്‌ബറേലി എന്റെ കര്‍മ്മഭൂമിയാണ്‌. വീട്ടിലേയ്‌ക്ക്‌ വരുന്നന്‌ ആര്‍ക്കും തടയാന്‍ കഴിയില്ല. റായ്‌ബറേലിയും അമേത്തിയും ഗാന്ധി കുടുംബത്തിന്റെ കര്‍മ്മഭൂമിയാണ്‌. വീട്ടിലേയ്‌ക്ക്‌ വരുന്നത്‌ ആര്‍ക്കാണ്‌ തടയാന്‍ കഴിയുക. വേണമെങ്കില്‍ അറസ്‌റ്റുചെയ്‌ത്‌ ജയിലില്‍ അടയ്‌ക്കട്ടെ- സോണിയ പറഞ്ഞു.

ലാല്‍ഗഞ്‌ജില്‍ ലൈഫ്‌ ലൈന്‍ എക്‌സ്‌പ്രസ്‌ ഉത്‌ഘാടനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു സോണിയ. സോണിയയും യുപി മുഖ്യമന്ത്രി മായാവതിയും തമ്മിലുള്ള പോര്‌ മൂര്‍ച്ഛിച്ചിരിക്കുകയാണ്‌. റെയില്‍വേ കോച്ച്‌ ഫാക്ടറിയ്‌ക്ക്‌ ഭൂമി അനുവദിച്ച നടപടി യുപി സര്‍ക്കാര്‍ റദ്ദാക്കിയതും റായ്‌ബറേലിയില്‍ സോണിയ റാലി നടത്താനിരുന്ന സ്ഥലത്ത്‌ 144 പ്രഖ്യാപിച്ചതുമാണ്‌ ഇരുവരും തമ്മിലുള്ള പോരിന്‌ മൂര്‍ച്ചയേറ്റിയിരിക്കുന്നത്‌.

കോച്ച്‌ ഫാക്ടറിയ്‌ക്ക്‌ വേണ്ടി ഭൂമി പൂജ നടത്താന്‍ നിശ്ചയിച്ചതിന്റെ തലേദിവസമാണ്‌ യുപി സര്‍ക്കാര്‍ ഭൂമി തിരിച്ചെടുത്തത്‌. റയില്‍വേയുടെ അടിയന്തരഹര്‍ജി പരിഗണിച്ച്‌ അലഹബാദ്‌ കോടതി യുപി സര്‍ക്കാറിന്റെ നടപടി സ്റ്റേ ചെയ്‌തെങ്കിലും അവിടെ നിരോധനാജ്ഞ ഏര്‍പ്പെടുത്തി മായാവതി കോണ്‍ഗ്രസിനെ വെട്ടിലാക്കുകയായിരുന്നു.

തുടര്‍ന്ന്‌ റാലിയില്‍ സോണിയ പങ്കെടുക്കേണ്ടതില്ലെന്ന്‌ കോണ്‍ഗ്രസ്‌ തീരുമാനിച്ചു. കോച്ച്‌ ഫാക്ടറി പോലെ റായ്‌ബറേലിയുടെ വികസനത്തിന്‌ എട്ട്‌ പദ്ധതികളുണ്ടായിരുന്നെങ്കിലും യുപിയില്‍ നിന്നുതന്നെയാണ്‌ അതിന്‌ പ്രധാനഎതിര്‍പ്പ്‌ നേരിടുന്നതെന്ന്‌ സോണിയ ഗാന്ധി പറഞ്ഞു. കോച്ച്‌ ഫാക്ടറി ഭൂമി പ്രശ്‌നം കോടതിയുടെ പരിഗണനയിലായതിനാല്‍ അതിനെക്കുറിച്ച്‌ ഒന്നും പറയുന്നില്ലെന്ന്‌ സോണിയ വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+