സോഫ്‌റ്റ്‌വേര്‍ മേഖലയില്‍ തുടക്കക്കാര്‍ പ്രതിസന്ധിയില്‍
ബാംഗ്ലൂര്: മറ്റേതൊരു രംഗത്തിനുമില്ലാത്ത ഒരാകര്ഷണീയത സോഫ്റ്റ് വേര് മേഖലയ്ക്കുണ്ട്. പ്രത്യേകിച്ചും യുവാക്കള്ക്കിടയില്. നല്ല തൊഴില് സാഹചര്യങ്ങള്, കനമേറിയ കീശ അതുവഴികൈവരുന്ന ആഢംബര ജീവിതം ഇതൊക്കെതന്നെയാണ് ഈ മേഖലെ തിളക്കമുള്ളതാക്കി മാറ്റിയത്.
എന്നാല് ഇപ്പോഴത്തെ ആഗോള സാമ്പത്തിക മാന്ദ്യത്തിന്റെ കാലത്ത് സോഫ്റ്റ്വേര് രംഗം അര്ക്ഷിതാവസ്ഥ നേരിടുന്നു. മുമ്പേനടന്നവരൊക്കെ കരിയറില് ഉയരങ്ങള് കീഴടക്കുന്നത് കണ്ടുകൊണ്ടുതന്നെയാണ് ഇന്ത്യയിലെ യുവജനങ്ങളില് നല്ലൊരുഭാഗം സോഫ്റ്റ് വേര് രംഗത്തെ ജോലികള്ലക്ഷ്യം വച്ചുകൊണ്ട് വന്തുകചെലവാകുന്ന എന്ജിനീയറിംഗ് കോഴ്സുകളും കമ്പ്യൂട്ടര് സയന്സില് ബിരുദാനന്തര ബിരുദ പഠനവും തിരഞ്ഞെടുക്കുന്നത്.
എന്നാല് കോഴ്സ് കഴിഞ്ഞിറങ്ങിയ പലരും ഇപ്പോള് ജോലിയന്വേഷിച്ച് വലയുന്നു. പുതുമുഖങ്ങള്ക്കായി ഒഴിവുകളില്ല. പുതിയ ആളുകളെ ഇപ്പോള് എടുക്കുന്നില്ല തുടങ്ങിയ മറുപടികളാണ് ഇപ്പോള് ജോലിയന്വേഷിച്ചുനടക്കുന്നവരില് ഏറെപ്പേര്ക്കും കേള്ക്കേണ്ടിവരുന്നത്.
പരീക്ഷകളുടെയും പരീക്ഷണങ്ങളുടെയും പലഘട്ടങ്ങള് കഴിഞ്ഞ് അപ്പോയിന്റ്മെന്റ് ഓര്ഡര് വരെ കയ്യില് കിട്ടിയിട്ടും പലരുടെയും ഭാവി അനിശ്ചിതത്വത്തിലാണ്. ജോലിക്കു ചേരേണ്ട തീയതി വരെ ലഭിച്ചുകഴിഞ്ഞ് സമാധാനമായിരിക്കുമ്പോള് നിങ്ങള് കുറച്ചുനാള്കൂടി കഴിഞ്ഞു ജോലിക്കു ചേര്ന്നാല് മതിയെന്ന അറിയിപ്പ് കിട്ടുമ്പോഴുണ്ടാകുന്ന ഞെട്ടല് എന്തായിരിക്കും.
ഇതൊക്കെ ചെറിയകമ്പനികളുടെ കാര്യമല്ലേയെന്നായിരുന്നു ഇക്കാര്യങ്ങള് കേള്ക്കുന്ന പലരും പറഞ്ഞിരുന്നത് എന്നാല് സത്യം, വിപ്രോ, ടിസിഎസ് പോലുള്ള മുന്നിര സോഫ്റ്റ് വേര് കമ്പനികളില്പ്പോലും ഇപ്പോള് സംഭവിക്കുന്നത് ഇതുതന്നെയാണ്. ജോലിക്കു ചേരേണ്ട തീയതിവരെ നല്കി അവസാനം രണ്ടോമൂന്നോ മാസം കഴിഞ്ഞ് വന്നാല് മതിയെന്ന അറിയിപ്പ്. ഈ കാലയളവ് കഴിഞ്ഞിട്ടും അറിയിപ്പൊന്നും കിട്ടാഞ്ഞ് കമ്പനികളുമായി നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരിക്കുന്ന ഉദ്യോഗാര്ത്ഥികള്.
ഇത്തരം അനുഭവങ്ങള്ഉണ്ടായ പലരും പറയുന്നത് ആദ്യമാദ്യം രണ്ടുമാസം മൂന്നുമാസം എന്നിങ്ങനെ നീട്ടിപ്പറഞ്ഞിരുന്നവര് പിന്നെ ഫോണ് അറ്റന്റ് ചെയ്യാത്ത അവസ്ഥയില്വരെ കാര്യങ്ങള് എത്തിയെന്നാണ്. എന്നിട്ടും പലരും ആ ജോലിക്കുതന്നെ ചേരാന് കഴിയുമെന്ന പ്രതീക്ഷയില്കഴിയുന്നു.
മാറ്റമില്ലാതെ തുടരുന്ന സാമ്പത്തിക പ്രതിസന്ധി തന്നെയാണ് പല കമ്പനികളെയും വെട്ടിലാക്കുന്നത്. ഈ രംഗത്ത് പുതിയതായി എത്തുന്നവരെ ജോലിക്കെടുക്കുമ്പോള് അവര്ക്ക് നല്കേണ്ടുന്ന പരിശീലനം മുതല് പലകാര്യങ്ങള്ക്കും വന്തുക ചെലവാകുന്നു. അതുകൊണ്ടുതന്നെ ഉള്ള ജോലിക്കാരെ വച്ച് മുന്നോട്ടുപോവുകയെന്ന നയമാണ് മിക്ക കമ്പനികളുംസ്വീകരിക്കുന്നത്.
സോഫ്റ്റ്വേര് ജോലിയെന്ന സ്വപ്നങ്ങളുമായി വന്ന് പിടിച്ചുനില്ക്കാനായി മറ്റുജോലികള്ക്ക് പ്രവേശിക്കേണ്ടിവരുന്നവരുടെ എണ്ണവും കുറവല്ല. ബാംഗ്ലൂര് പോലെയുള്ള ഐടി നഗരത്തില് ഇത്തരത്തില് ചിന്തിക്കേണ്ടിവരുന്നവരുടെ എണ്ണം കൂടുന്നുവെന്ന് പറയുമ്പോള് മറ്റുള്ള നഗരങ്ങളുടെ കാര്യം ഊഹിക്കാവുന്നതല്ലേയുള്ളൂ.
മാത്രമല്ല ഇയര് ഔട്ട് എന്ന ഒരു വന് പ്രശ്നം തുടക്കക്കാരുടെ മുന്നില് നിലനില്ക്കുകയും ചെയ്യുന്നു. ഉദാഹരണത്തിന് 2008ല് കോഴ്സ് കഴിഞ്ഞ് പുതിയ ബാച്ച് പുറത്തിറങ്ങിക്കഴിഞ്ഞാല്പ്പിന്നെ 2007 പുറത്തിറങ്ങിയവര്ക്ക് കമ്പനികള് പ്രാധാന്യം നല്കാതാവുന്നു. ഡിസംബര് മാസത്തോടെ പ്രശ്നങ്ങള്ക്ക് അവസാനമാകുമെന്നും പുതുവര്ഷത്തില് നല്ലൊരു ജോലിലഭിക്കുമെന്നുമുള്ള പ്രതീക്ഷയിലാണ് സോഫ്റ്റ്വേര് രംഗത്തെ നവപ്രതിഭകള്.
ബന്ധപ്പെട്ട വാര്ത്തകള്












Click it and Unblock the Notifications