ഗുരുവായൂര്‍ ക്ഷേത്രത്തിലെ നിവേദ്യത്തില്‍ സിഗരറ്റ്‌ കുറ്റി
ഗുരുവായൂര്: ക്ഷേത്രത്തിലെ അപ്പം നിവേദ്യത്തില് സിഗരറ്റ് കുറ്റി കണ്ടെത്തിയതിനെത്തുടര്ന്ന് ശനിയാഴ്ച മുതലുള്ള പൂജകള് ബുധനാഴ്ച ആവര്ത്തിക്കും.
മൂന്നുദിവസത്തെ പൂജയുള്പ്പെടെ പതിനൊന്ന് പൂജകളും പതിനൊന്ന് ശീവേലിയുമാണ് ആവര്ത്തിക്കുക. ഇതിന്റെ ഭാഗമായി ചൊവ്വാഴ്ച വൈകീട്ട് പുണ്യാഹച്ചടങ്ങുകള് നടന്നു.
ശനിയാഴ്ച വഴിപാടായി ലഭിച്ച അപ്പത്തില് നിന്നും സിഗരറ്റ് കുറ്റി കിട്ടിയതായി ഒരു ഭക്തന് ദേവസ്വം അധികതൃതര്ക്ക് പരാതി നല്കുകയായിരുന്നു. തുടര്ന്നാണ് പുണ്യഹം നടത്താനും പൂജകള് ആവര്ത്തിക്കാനും തന്ത്രി ചേന്നാസ് സതീശന് നമ്പൂതിരിപ്പാട് നിര്ദ്ദേശം നല്കിയത്.
പാരമ്പര്യക്കാര് കുളിച്ചുവന്ന് നാലമ്പലത്തിനകത്തുവച്ചുതന്നെ അതതു ദിവസത്തെ അപ്പത്തിനുള്ള അരി പൊടിയ്ക്കണമെന്നാണ് ചട്ടം. എന്നാല് അടുത്തകാലത്ത് ഇതിന് രഹസ്യമായി യന്ത്രം ഉപയോഗിക്കുന്നുവെന്ന് തന്ത്രിയ്ക്ക് വിവരം ലഭിച്ചിരുന്നു.
യന്ത്രം ഉപയോഗിക്കരുതെന്ന് തന്ത്രി രേഖാമൂലം ബന്ധപ്പെട്ടവരെ അറിയിച്ചിട്ടുണ്ട്. അപ്പത്തില് സിഗരറ്റുകുറ്റി കണ്ടെത്തിയ സംഭവത്തെക്കുറിച്ച് അന്വേഷണം നടത്താന് ദേവസ്വം ഉത്തരവിട്ടിട്ടുണ്ട്.












Click it and Unblock the Notifications