കാസര്‍കോട്‌ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ കുത്തേറ്റ്‌ മരിച്ചു
കാസര്കോട്: കാസര്കോട്ട് ഡിവൈഎഫ്ഐ പ്രവര്ത്തകന് കുത്തേറ്റ് മരിച്ചു. ബദിയടുക്ക സ്വദേശിയായ അബ്ദുല് റഹ്മാന്റെ മകന് ബി. റഫീഖ് (22) ആണ് മരിച്ചത്.
ചൊവ്വാഴ്ച വൈകിട്ട് ആറരയോടെ പെരിയടുക്ക ടൗണില് വച്ച് മൂന്നംഗ സംഘമാണ് റഫീഖിനെ അക്രമിച്ചത്. ലോഡ് ഷെഡിംഗ് സമയത്ത് കൂട്ടുകാര്ക്കൊപ്പം നടക്കവെ കുറ്റിക്കാട്ടില് ഒളിച്ചിരുന്ന അക്രമി സംഘം റഫീഖിനെ കുത്തി വീഴ്ത്തുകയായിരുന്നു.
സംഭവമുണ്ടായയുടനെ റഫീഖിനെ കാസര്കോട്ടെ സ്വകാര്യാശുപത്രിയില് പ്രവേശിപ്പിച്ചെങ്കിലും ജീവന് രക്ഷിയ്ക്കാനായില്ല.
റഫീഖിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് രാജേഷ്, മണി, ഉദയന് എന്നിവര്ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. ഇവരെല്ലാം ബിജെപി പ്രവര്ത്തകരാണെന്ന് പോലീസ് അറിയിച്ചു.
സംഭവത്തില് പ്രതിഷേധിച്ച് കാസര്കോട് താലൂക്കില് സിപിഎമ്മും സിവൈഎഫ്ഐയും 12 മണിക്കൂര് ഹര്ത്താല് ആചരിയ്ക്കുകയാണ്.












Click it and Unblock the Notifications