Get Updates
Get notified of breaking news, exclusive insights, and must-see stories!

സാമ്പത്തിക മാന്ദ്യം പഠിക്കാന് സമിതി

തിരുവനന്തപുരം: ആഗോള സാമ്പത്തിക മാന്ദ്യം കേരളത്തെ ഏതു വിധത്തില്‍ ബാധിയ്‌ക്കുമെന്ന്‌ പഠിച്ച്‌ റിപ്പോര്‍ട്ട്‌ സമര്‍പ്പിയ്‌ക്കാന്‍ സെന്റര്‍ ഫോര്‍ ഡവലപ്പ്‌മെന്റ്‌ സ്റ്റഡിസിനെ സംസ്ഥാന സര്‍ക്കാര്‍ ചുമതലപ്പെടുത്തി.

മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ വിശദീകരിച്ച്‌ കൊണ്ട്‌ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ്‌ മുഖ്യമന്ത്രി വിഎസ്‌ അച്യുതാനന്ദന്‍ ഇക്കാര്യമറിയിച്ചത്‌.

സാമ്പത്തിക പ്രതിസന്ധി സംസ്ഥാനത്തെ ഏതൊക്കെ വിധത്തിലും എത്രത്തോളം അളവിലും ബാധിയ്‌ക്കുമെന്ന കാര്യത്തില്‍ സിഡിഎസ്‌ പഠനം നടത്തും. 15 ദിവസത്തിനുള്ളില്‍ സമിതിയോട് റിപ്പോര്‍ട്ട്‌ സമര്‍പ്പിയ്‌ക്കാനും മന്ത്രിസഭ നിര്‍ദ്ദേശിച്ചിട്ടുണ്ട്‌.

സംസ്ഥാനത്തെ റീസര്‍വെ മൂന്ന്‌ വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കും. ഇതിനായുള്ള 'ഭൂമി കേരളം' പദ്ധതി കേന്ദ്ര സര്‍ക്കാരുമായി സഹകരിച്ച്‌ ആരംഭിയ്‌ക്കും.

കേന്ദ്ര സര്‍ക്കാരിന്റെ അവഗണനയ്‌ക്കെതിരെ പാര്‍ലമെന്റിന്‌ മുമ്പില്‍ പ്രക്ഷോഭം നടത്തുന്നതിനായി 16ാം തീയതി മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ എംപിമാരും എംഎല്‍എമാരുമടങ്ങുന്ന സംഘം നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നും യാത്ര തിരിയ്‌ക്കുമെന്നും വിഎസ്‌ അറിയിച്ചു.

സ്‌മാര്‍ട്ട്‌ സിറ്റി പദ്ധതി വൈകുമെന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+