യൂത്ത്‌ കോണ്‍. പുനസംഘടന: ഉമ്മന്‍ ചാണ്ടിക്കും രമേശിനും വിമര്‍ശനം.
തിരുവനന്തപുരം: യൂത്ത് കോണ്ഗ്രസിലെ പുനസംഘടന ലിസ്റ്റിനെ ചൊല്ലി കെപിസിസി യോഗത്തില് പ്രതിപക്ഷ നേതാവ് ഉമ്മന് ചാണ്ടിയ്ക്കും പ്രസിഡന്റ് രമേശ് ചെന്നിത്തലയ്ക്കുമെതിരെ രൂക്ഷ വിമര്ശനം.
അര്ഹതയുള്ളവരെ ഒഴിവാക്കിഇരു നേതാക്കളും തങ്ങളുടെ ഇഷ്ടക്കാരെ ഉള്പ്പെടുത്തിയാണ് യൂത്ത് കോണ്ഗ്രസ് ഭാരവാഹിപ്പട്ടിക തയ്യാറാക്കിയതെന്നാണ് ഇരുവര്ക്കുമെതിരെ ഉയര്ന്ന ആരോപണം.
മുതര്ന്ന നേതാക്കളായ ജി. കാര്ത്തികേയന്, മുല്ലപ്പള്ളി രാമചന്ദ്രന്, കെ. സുധാകരന് തുടങ്ങിയ നേതാക്കന്മാരെല്ലാം തന്നെ ഉമ്മന് ചാണ്ടിയെയും രമേശ് ചെന്നിത്തലയെയും യൂത്ത് കോണ്ഗ്രസ് സംസ്ഥാന പ്രസിഡന്റ് ടി. സിദ്ദിഖിനെയും പേരെടുത്ത് വിമര്ശിച്ചപ്പോള് ആരും എതിര്ക്കാന് ശ്രമിയ്ക്കാത്തതും ശ്രദ്ധേയമായി.
ഹൈക്കമാന്ഡാണ് പട്ടിക തയ്യാറാക്കിയതെന്ന് ചൂണ്ടിക്കാട്ടി ഇരു നേതാക്കളും കൈ കഴുകാന് ശ്രമിച്ചെങ്കിലും എതിര്പ്പുമായെത്തിയവര് അടങ്ങിയില്ല.
തുടര്ന്ന് ഭാരവാഹിപ്പട്ടികയ്ക്കെതിരെയുള്ള വിമര്ശനം ഹൈക്കമാന്ഡിന്റെ ശ്രദ്ധയില്പ്പെടുത്താമെന്ന് ഇരുനേതാക്കളും ഉറപ്പ് നല്കിയതിനെ തുടര്ന്നാണ് ബഹളം അടങ്ങിയത്.
പാര്ട്ടിയുടെ സംസ്ഥാന സമ്മേളനമടക്കമുള്ള കാര്യങ്ങള് ചര്ച്ച ചെയ്യാനാണ് യോഗം ചേര്ന്നതെങ്കിലും യൂത്ത് കോണ്ഗ്രസ് വിഷയത്തില് അതെല്ലാം മുങ്ങിപ്പോകുകയായിരുന്നു.












Click it and Unblock the Notifications