8വയസ്സുകാരിയെ പീഡിപ്പിച്ചു; അച്ഛനും മകനും അറസ്റ്റില്‍
കണ്ണൂര്: എട്ടുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതിയെത്തുടര്ന്ന് അയല്ക്കാരായ അച്ഛനെയും മകനെയും വളപട്ടണം പൊലീസ് അറസ്റ്റുചെയ്തു.
മൂന്നാം ക്ലാസ് വിദ്യാര്ത്ഥിനിയാണ് പീഡനത്തിന് ഇരയായത്. സംഭവത്തില് ആറാംപീടിക ബാബു(56), മകന് വിപിന്(17) എന്നിവരെയാണ് പൊലീസ് അറസ്റ്റുചെയ്തത്. ബാബുവിനെ കണ്ണൂര് കോടതിയില് ഹാജരാക്കി റിമാന്റ് ചെയ്തു. വിപിനെ തലശേരി ജുവനൈല് കോടതി രണ്ടാഴ്ചത്തേയ്ക്ക് റിമാന്റ് ചെയ്തു.
ഇവരുടെ വീട്ടില് ഇടക്കിടെ വരുമായിരുന്ന പെണ്കുട്ടിയെ ഇരുവരും മാറിമാറി പീഡിപ്പിക്കുകയായിരുന്നുവത്രേ. സംഭവത്തെത്തുടര്ന്ന് കുട്ടിയ്ക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടായപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. തുടര്ന്നാണ് മാതാപിതാക്കള് പൊലീസില് പരാതി നല്കിയത്. കുട്ടിയെ ജില്ലാ ആശുപത്രിയില് പ്രവേശിപ്പിച്ചിരിക്കുകയാണ്.












Click it and Unblock the Notifications