പ്രതിസന്ധി: എയര്‍ ഇന്ത്യ ജീവനക്കാര്‍ക്ക്‌ അവധി നല്‌കുന്നു
ഹൈദരാബാദ്: വ്യോമയാന മേഖലയെ ബാധിച്ച പ്രതിസന്ധി തരണം ചെയ്യുന്നതിന് പൊതുമേഖലാ സ്ഥാപനമായ എയര് ഇന്ത്യയും ഒരുങ്ങുന്നു.
തങ്ങളുടെ ജീവനക്കാര്ക്ക് മൂന്ന് മുതല് അഞ്ച് വര്ഷം വരെയുള്ള വേതനരഹിത അവധി നല്കി പ്രതിസന്ധി തരണം ചെയ്യാനാണ് എയര് ഇന്ത്യയുടെ നീക്കം.
പ്രതിസന്ധി രൂക്ഷമായതിനെ തുടര്ന്ന് രാജ്യത്തെ സ്വകാര്യ വിമാനക്കമ്പനികള് ജീവനക്കാരെ പിരിച്ചുവിടുമ്പോഴാണ് ജീവനക്കാര്ക്ക് അവധി നല്കി പ്രതിസന്ധി തരണം ചെയ്യാന് എയര് ഇന്ത്യ ശ്രമിക്കുന്നത്.
അതെ സമയം എയര് ഇന്ത്യ ജീവനക്കാരെ നിര്ബന്ധിത അവധിയെടുക്കാന് പ്രേരിപ്പിക്കുന്നുവെന്ന് ആക്ഷേപമുയര്ന്നിട്ടുണ്ട്. എന്നാലീ വാര്ത്ത കേന്ദ്ര വ്യോമയാന വകുപ്പ് മന്ത്രി പ്രഫുല് പട്ടേല് നിഷേധിച്ചു.
കമ്പനിയില് നിന്നും ഒരു ജീവനക്കാരനെയും പിരിച്ചു വിടാന് ഉദ്ദേശമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ജീവനക്കാര്ക്ക് അഞ്ച് വര്ഷം വരെ നീളുന്ന വേതനരഹിത അവധി നല്കാനാണ് കമ്പനിയുടെ ഉദ്ദേശം. കമ്പനിയിലെ 15,000 ജീവനക്കാര്ക്കാണ് ഈ ഓഫര് നല്കിയിരിക്കുന്നത്. ജീവനക്കാര് ഇതിനോട് നല്ല രീതിയില് പ്രതികരിയ്ക്കുമെന്നാണ് പ്രതീക്ഷയെന്നും എയര് ഇന്ത്യ സിഎംഡി രഘുമേനോന് പറഞ്ഞു.
ആര്ക്കു വേണമെങ്കിലും ഈ വാഗ്ദാനം സ്വീകരിച്ച് അവധിയില് പോകാം. അവര് തീരുമാനിയ്ക്കുമ്പോള് പഴയ പദവിയില് മുമ്പ് കൈപ്പറ്റിയിരുന്ന വേതനത്തോടെ തിരികെ ജോലിയില് പ്രവേശിയ്ക്കാനാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
ബന്ധപ്പെട്ടവാര്ത്തകള്












Click it and Unblock the Notifications