ബിപിഒ മേഖലിയില്‍ ഇന്ത്യന്‍ ആധിപത്യം തുടരുന്നു
കൊല്ക്കത്ത: പുറംജോലിക്കരാര് രംഗത്ത് ഇന്ത്യ ആധിപത്യം തുടരുന്നു. ഈ മേഖലയില് ആഗോളതലത്തില് ആധിപത്യം പുലര്ത്തുന്ന എട്ട് പ്രധാന നഗരങ്ങളില് ആറെണ്ണം ഇന്ത്യയിലെ നഗരങ്ങളാണ്.
ബാംഗ്ലൂര്, ചൈന, ദില്ലി, ഹൈദരാബാദ്, മുംബൈ, പുനെ എന്നീ നഗരങ്ങളാണ് ആഗോളതലത്തില്ത്തന്നെ ഏറ്റവും കുടുതലായി പുറംജോലിക്കരാറുകള് ഏറ്റെടുത്തു നടത്തുന്ന നഗരങ്ങളുടെ പട്ടികയില് ഉള്പ്പെട്ടിരിക്കുന്നത്.
'സൈബര് മീഡിയ ഗ്ലോബര് സര്വീസ് ആന്റ് ടൊലന്സ്' എന്ന സ്ഥാപനമാണ് ഇത്തരത്തിലൊരു പഠനം നടത്തിയത്. ഈ സ്ഥാപനം തയ്യാറാക്കിയ പട്ടികയില് വിവിധരാജ്യങ്ങളില് നിന്നുള്ള അമ്പത് നഗരങ്ങളെയാണ് പുറംജോലിക്കരാര് മേഖലയില് വളര്ന്നുകൊണ്ടിരിക്കുന്ന നഗരങ്ങളായി ചേര്ത്തിരിക്കുന്നത്.
ഇതില് ആദ്യത്തെ ആറ് സ്ഥാനങ്ങളാണ് ഇന്ത്യന് നഗരങ്ങള് സ്വന്തമാക്കിയിരിക്കുന്നത്. അയര്ലണ്ടിലെ ഡുബ്ലിന്, ഫിലീപ്പീന്സിലെ മകടി സിറ്റി എന്നിവയാണ് പട്ടികയിലെ മറ്റുരണ്ടു നഗരങ്ങള്.
പട്ടികയില് ഉള്പ്പെട്ടിരിക്കുന്ന മറ്റ് ഇന്ത്യന് നഗരങ്ങള് കൊല്ക്കത്ത(ആറാംസ്ഥാനം), ചണ്ഡിഗഡ്(12ാം സ്ഥാനം), കോയമ്പത്തൂര്(17ാം സ്ഥാനം)ജയ്പൂര്(31ാം സ്ഥാനം) എന്നിവയാണ്.
ഫിലിപ്പീന്സിലെ സെബു സിറ്റിയും ചൈനയിലെ ഷാങ്ഹായ് നഗരവും പട്ടികയില് ഉള്പ്പെട്ടിട്ടുണ്ട്. പുറംജോലിക്കരാര് രംഗത്ത് ഇന്ത്യ ആധിപത്യം തുടരുമ്പോള് ചൈനയും ഈ രംഗത്ത് അതിവേഗത്തില് വളര്ന്നുകൊണ്ടിരിക്കുകയാണ്.
ചൈനയില് നിന്നും ഷാങ്ഹായ് കൂടാതെ അഞ്ച് നഗരങ്ങള് പട്ടികയില് ഉള്പ്പെട്ടിട്ടുണ്ട്. അടുത്തവര്ഷത്തോടെ ചൈനയില് നിന്നുള്ള കൂടുതല് നഗരങ്ങള് ഈ പട്ടികയില് ഇടം പിടിക്കുമെന്നാണ് വിദഗ്ധര് വിലയിരുത്തുന്നത്.












Click it and Unblock the Notifications