25000 പേര്‍ക്ക്‌ ജോലിനല്‍കുമെന്ന്‌ ഇന്‍ഫോസിസ്‌ സിഒഒ
ബാഗ്ലൂര്: നടപ്പുവര്ഷം 25000 പേര്ക്കെങ്കിലും തൊഴില് നല്കുമെന്ന് ഇന്ഫോസിസ് അധികൃതര് വ്യക്തമാക്കി. ആഗോള സാമ്പത്തിക പ്രതിസന്ധിയെത്തുടര്ന്ന് ഇന്ഫോസിസ് ഒരു ജീവനക്കാരനെപ്പോലും പിരിച്ചുവിട്ടിട്ടില്ലെന്നും ഇന്ഫോസിസ് സിഒഒ ഷിബു ലാല് പറഞ്ഞു.
ബുധനാഴ്ച എയര്ടെല്ലിന് സാങ്കേതിക സഹകരണം നല്കുന്നതിനായുള്ള കരാര് ഒപ്പുവയ്ക്കുന്ന ചടങ്ങില് സംസാരിക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
ഇന്ത്യയുള്പ്പെടെയുള്ള പല രാജ്യങ്ങളിലും ഐടി വിപണി ശക്തമായിവരുകയാണ്. ഞങ്ങള് ഇന്ത്യന് വിപണിയിലിറങ്ങിയിട്ട് ആറുമാസം മാത്രമേ ആയിട്ടുള്ളു. സ്വകാര്യ-സര്ക്കാര് ബാങ്കിങ് മേഖലകളിലേയ്ക്കും ഞങ്ങള് പ്രവര്ത്തനം വ്യാപിപ്പിക്കുകയാണ്.
അതുകൊണ്ടുതന്നെ അമേരിക്കന് സാമ്പത്തിക പ്രതിസന്ധികാരണം ആരെയും കമ്പനിയില് നിന്നും പിരിച്ചുവിട്ടിട്ടില്ല. ഈവര്ഷം 25000 പേര്ക്കുകൂടി തൊഴില് നല്കാന് ഞങ്ങള് നേരത്തേതന്നെ പദ്ധതിയിട്ടതാണ്.
കാനഡയിലെയും ആസ്ത്രേലിയയിലെയും വിപണിയില് ഇന്ഫോസിന്റെ ചുവടുവയ്പ് മികച്ചതായിരുന്നു. ജപ്പാനിലെ തുടക്കവും അങ്ങനെതന്നെയായിരിക്കുമെന്നാണ് കരുതുന്നത്. ഇന്ത്യയുള്പ്പെടെയുള്ള വളര്ന്നുവരുന്ന വിപണികളാണ് ഞങ്ങള് ലക്ഷ്യം വയ്ക്കുന്നത്- അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications