സെന്‍സെക്സ് നാലക്കത്തിലേയ്ക്ക്
സെന്സെക്സ് നാലക്കത്തിലേയ്ക്ക്
ഓഹരി സൂചികയിലെ മുതലക്കൂപ്പ് തുടരുന്നു. 10028വരെ താണ സൂചിക ഏതു നിമിഷവും നാലക്കത്തിലേയ്ക്ക് താഴുമെന്ന നിലയിലാണ്.
12.15PM
വിപണിയില് തകര്ച്ചയുടെ തുടര്ക്കഥ
മുംബെ : ലോകവ്യാപകമായി ഓഹരിവിപണികള് തകര്ച്ച നേരിടുമ്പോള് ഇന്ത്യയ്ക്കും മോചനമില്ല. നിഫ്റ്റി 158 പോയിന്റും സെന്സെക്സ് 587 പോയിന്റും ഇടിഞ്ഞ് വ്യാപാരം നടത്തുമ്പോള് ആശ്വാസനടപടികള് ഫലം കണ്ടില്ലെന്ന തിരിച്ചറിവിലാണ് നിക്ഷേപകര്.
1987നു ശേഷമുളള ഏറ്റവും വലിയ തകര്ച്ച നേരിട്ടാണ് ബുധനാഴ്ച യുഎസ് വിപണി വ്യാപാരം അവസാനിപ്പിച്ചത്. നാസ്ഡാക് 150 പോയിന്റു താണ് 1628.33ലാണ് ക്ലോസ് ചെയ്തത്.
ഏഷ്യയിലെ വിപണികളിലും സ്ഥിതി മറിച്ചായിരുന്നില്ല. നിക്കി 7 ശതമാനവും ഹാങ്സെങ് 7.2 ശതമാനവും സ്ട്രെയിറ്റ്സ് ടൈംസ് 6.36 ശതമാനവും ഇടിഞ്ഞു.
നാല്പതിനായിരം കോടി രൂപയുടെ ഇടപെടല് കേന്ദ്രസര്ക്കാര് വിപണിയില് നടത്തിയിട്ടും നിക്ഷേപകരുടെ വിശ്വാസമാര്ജിക്കാന് കഴിഞ്ഞിട്ടില്ല. കര്ഷകരുടെ വായ്പ എഴുതിത്തളളല് നഷ്ടം പരിഹരിക്കാന് 25000 കോടി രൂപ കൂടി അനുവദിച്ചിട്ടുണ്ട്.
ആഗോളവ്യാപകമായി വിപണിയില് കരടികളുടെ അഴിഞ്ഞാട്ടം നടക്കുമ്പോള് കേന്ദ്രസര്ക്കാരിന്റെ ഇടപെടലുകള് കൊണ്ടും ഫലമില്ലാത്ത അവസ്ഥ തുടരുന്നു.
10.55AM
ബന്ധപ്പെട്ട വാര്ത്തകള്












Click it and Unblock the Notifications