Get Updates
Get notified of breaking news, exclusive insights, and must-see stories!

മന്ത്രിപുത്രന്റെ പീഡനം; ഗോവന്‍ സര്‍ക്കാര്‍ പ്രതിസന്ധിയില്‍

Rohitപനജി: ജര്‍മ്മന്‍ പെണ്‍കുട്ടിയെ മന്ത്രിപുത്രന്‍ പീഡിപ്പിച്ച സംഭവത്തെത്തുടര്‍ന്നുണ്ടായ വിവാദത്തില്‍ ഗോവന്‍ സര്‍ക്കാര്‍ ഉലയുന്നു. വിദ്യാഭ്യാസമന്ത്രി അത്തനാസിയോ മോണ്‍സെരാത്തെയുടെ മകന്‍ രോഹിത്തിനെതിരെയാണ്‌ പീഡനാരോപണം ഉയര്‍ന്നിരിക്കുന്നത്‌.

ഇന്ത്യന്‍ ഇതിഹാസങ്ങളെക്കുറിച്ച്‌ ഗവേഷണം നടത്തുന്നതിനായി ഇന്ത്യയില്‍ താമസിക്കുന്ന ജര്‍മ്മന്‍ വനിതയുടെ മകളാണ്‌ പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടി. ഇക്കാര്യത്തെക്കുറിച്ച്‌ താന്‍ പരാതിപ്പെട്ടിട്ടും പൊലീസ്‌ കേസെടുക്കാന്‍ തയ്യാറായില്ലെന്ന്‌ പെണ്‍കുട്ടിയുടെ അമ്മ ആരോപിച്ചിരുന്നു.

തുടര്‍ന്ന്‌ ബുധനാഴ്‌ച രോഹിത്തിനെതിരെ പൊലീസ്‌ കേസ്‌ രജിസ്റ്റര്‍ ചെയ്‌തിട്ടുണ്ടെങ്കിലും ഇയാള്‍ ഒളിവിലാണ്‌. ബുധനാഴ്‌ച രാത്രി മോണ്‍സെരാത്തെയുടെ വസതിയില്‍ ചേര്‍ന്ന കോണ്‍ഗ്രസ്‌-എന്‍സിപി നേതാക്കളുടെ യോഗം നേതൃമാറ്റം ആവശ്യപ്പെടാന്‍ തീരുമാനിച്ചിട്ടുണ്ട്‌.

പത്തോളം പേര്‍ ഒപ്പിട്ട മെമ്മോറാണ്ടം ഹൈക്കമാന്റിന്‌ അയച്ചുകഴിഞ്ഞു. മന്ത്രിയുടെ മകനെതിരെ കേസെടുത്തതിന്റെ പേരില്‍ മുഖ്യമന്ത്രി ദിഗംബര്‍ കാമത്തിന്റെ ഭാവി ആശങ്കയിലായിട്ടുണ്ട്‌. ഇതിനിടെ പീഡനത്തിനിരയായ പെണ്‍കുട്ടിയ്‌ക്കും മാതാവിനും മതിയായ സുരക്ഷ നല്‍കണമെന്ന്‌ ജര്‍മ്മന്‍ കോണ്‍സുലേറ്റ്‌ ഗോവന്‍ സര്‍ക്കാറിനോട്‌ ആവശ്യപ്പെട്ടിട്ടുണ്ട്‌.

പെണ്‍കുട്ടിയ്‌ക്ക്‌ അശ്ലില സന്ദേശങ്ങള്‍ അയയ്‌ക്കാന്‍ രോഹിത്‌ മന്ത്രിയായ പിതാവിന്റെ മൊബൈല്‍ ഫോണാണത്രേ ഉപയോഗിച്ചിരുന്നത്‌. അതേസമയം കേസില്‍ മൊഴി നല്‍കാന്‍ പെണ്‍കുട്ടി ഇതേവരെ തയ്യാറായിട്ടില്ലെന്നും രോഹിതിനെ രക്ഷപ്പെടുത്താനാണ്‌ പെണ്‍കുട്ടി ശ്രമിക്കുന്നതെന്ന്‌ സംശയമുണ്ടെന്നും പൊലീസുകാര്‍ പറയുന്നു.

ബന്ധപ്പെട്ടവാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+