Get Updates
Get notified of breaking news, exclusive insights, and must-see stories!

നാനോക്കെതിരെ ഗുജറാത്തിലും എതിര്‍പ്പ്‌

അഹമ്മദാബാദ്‌: ബംഗാള്‍ ഉപേക്ഷിച്ച്‌ ഗുജറാത്തിലെ ഗുജറാത്തിലെത്തിയ ടാറ്റയുടെ നാനോ ഫാക്ടറിയ്‌ക്ക്‌ അവിടെയും എതിര്‍പ്പുകളുയരുന്നു.

ഫാക്ടറി സ്ഥാപിയ്‌ക്കുന്നതിനായി സനന്ദിലെ കൃഷി ഭൂമി വിട്ടു നല്‌കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ പൊതു താത്‌പര്യ ഹര്‍ജി സമര്‍പ്പിയ്‌ക്കപ്പെട്ടതോടെ ഗുജറാത്തിലും നാനോ എതിര്‍പ്പുകള്‍ നേരിടേണ്ടി വരുമെന്ന്‌ വ്യക്തമായിരിക്കുകയാണ്‌.

ഗാന്ധിനഗര്‍ ആസ്ഥാനമായി പ്രവര്‍ത്തിയ്‌ക്കുന്ന രാഷ്ട്രീയ കിസാന്‍ ദള്‍ (ആര്‍കെഡി) ആണ്‌ ഗുജറാത്ത്‌ ഹൈക്കോടതിയില്‍ ഹര്‍ജി നല്‌കിയിരിക്കുന്നത്‌.

കാര്‍ഷിക ആവശ്യങ്ങള്‍ക്കുള്ള ആനന്ദ്‌ കാര്‍ഷിക സര്‍വകലാശാലയുടെ ഭൂമിയാണ്‌ ഫാക്ടറിയ്‌ക്ക്‌ നല്‌കുന്നതെന്നും ഇത്‌ അനുവദിയ്‌ക്കാനാവില്ലെന്നുമാണ്‌ ഹര്‍ജിക്കാരുടെ വാദം.

ഭൂമിയുടെ യഥാര്‍ഥ ഉടമകള്‍ക്ക്‌ മതിയായ നഷ്ടപരിഹാരം നല്‍കിയിട്ടില്ലെന്നും ഹര്‍ജിയിലുണ്ട്‌. സനന്ദ്‌ താലൂക്കിലെ ചാരോദി ഗ്രാമത്തിലെ 1,100 ഏക്കര്‍ ഭൂമിയാണ്‌ സര്‍ക്കാര്‍ ടാറ്റക്ക്‌ ഫാക്ടറി സ്ഥാപിയ്‌ക്കാനായി നല്‌കിയിരിക്കുന്നത്‌.

ബന്ധപ്പെട്ട വാര്‍ത്തകള്‍






















Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+