Get Updates
Get notified of breaking news, exclusive insights, and must-see stories!

പാര്‍ലമെന്റ് വെള്ളിയാഴ്ച മുതല്‍: സഭകള്‍ പ്രക്ഷുബ്ധമാകും

ദില്ലി: ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ കോളിളക്കം സൃഷ്ടിച്ച 'വോട്ടിന്‌ കോഴ' വിവാദത്തിന്‌ ശേഷം പാര്‍ലമെന്റ്‌ വെള്ളിയാഴ്‌ച വീണ്ടും ചേരുന്നു.

ഒക്ടോബര്‍ 17 മുതല്‍ നവംബര്‍ 21 വരെ സഭ ചേരാനാണ്‌ തീരുമാനമെങ്കിലും ഇന്നത്തെ രാഷ്ട്രീയ കാലാവസ്ഥയില്‍ ഇതിന്‌ സാധ്യതയില്ലെന്നു തന്നെയാണ്‌ കരുതപ്പെടുന്നത്‌.

ഇരുസഭകളും പ്രക്ഷുബ്ധമാകുന്ന കാര്യം ഉറപ്പുള്ളതിനാല്‍ ഒഴിച്ചുകൂടാനാവാത്ത ചില സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട ബില്ലുകള്‍ പാസാക്കി സഭ നേരത്തെ പിരിയാനാണ്‌ സാധ്യത.

എന്നാല്‍ വിവാദം സൃഷ്ടിച്ച വനിതാ ബില്ല്‌, ഇന്‍ഷ്വറന്‍സ്‌, പെന്‍ഷന്‍ ഭേദഗതി ബില്ലുകള്‍ എന്നിവ പരിഗണിയ്‌ക്കാന്‍ സാധ്യത കുറവാണ്‌.

രാജ്യത്തെ വിവിധയിടങ്ങളിലുണ്ടായ ഭീകരാക്രമണങ്ങള്‍, സ്‌ഫോടന പരമ്പരകള്‍, വിലക്കയറ്റം, സാമ്പത്തിക പ്രതിസന്ധി, ആണവക്കരാര്‍, ഒറീസയിലും കര്‍ണാടകയിലും ക്രൈസ്‌തവര്‍ക്കെതിരെയുണ്ടായ അക്രമണങ്ങള്‍ തുടങ്ങിയവയൊക്കെയായിരിക്കും സഭകളെ പ്രക്ഷുബ്ധമാക്കുന്ന വിഷയങ്ങള്‍.

സഭയില്‍ ഏത്‌ വിഷയം ചര്‍ച്ച ചെയ്യാനും സര്‍ക്കാര്‍ തയാറാണെന്നും എന്നാല്‍ അടിയന്തിര ബില്ലുകള്‍ പാസാക്കുന്നതിന്‌ സഹകരിയ്‌ക്കണമെന്നും പാര്‍ലമെന്ററി കാര്യമന്ത്രി വയലാര്‍ രവി വാര്‍ത്താ സമ്മേളനത്തില്‍ പ്രതിപക്ഷത്തോട്‌ അഭ്യര്‍ഥിച്ചു.

സഭ നിശ്ചിച്ച കാലം മുഴുവന്‍ നടക്കുമോയെന്ന ചോദ്യത്തിന്‌ അങ്ങനെത്തന്നെയാണ്‌ സര്‍ക്കാരിന്റെ ആഗ്രഹമെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+