ദത്ത്‌ വിവാദം: ബിഷപ്പിനെതിരെ നടപടിയുണ്ടാകുമെന്ന്‌ സൂചന
കൊച്ചി: ഇരുപത്തിയാറുകാരിയായ യുവതിയെ ദത്തെടുത്ത സംഭവത്തില് കൊച്ചി ബിഷപ്പ് ജോണ് തോട്ടുങ്കലിനെതിരെ നടപടിയുണ്ടാകുമെന്ന് ഏതാണ്ട് ഉറപ്പായി.
ഇദ്ദേഹത്തിനെതിരായ ആരോപണങ്ങള് സംബന്ധിച്ച അന്വേഷണ റിപ്പോര്ട്ട് വത്തിക്കാന്റെ പരിഗണനയിലാണ്. ഇന്ത്യയിലെ വത്തിക്കാന് സ്ഥാനപതി ആര്ച്ച് ബിഷപ്പ് പെഡ്രോ ലോപ്പസ് ക്വിന്ത്വാനയാണ് റിപ്പോര്ട്ട് വത്തിക്കാനിലേയ്ക്ക് അയച്ചിരിക്കുന്നത്.
സംഭവത്തെക്കുറിച്ച് പ്രാഥമികാന്വേഷണം നടത്തിയ ആര്ച്ച് ബിഷപ്പ് ഡാനിയേല് അച്ചാരുപറമ്പില് റിപ്പോര്ട്ട് ക്വിന്ത്വാനയ്ക്ക് കൈമാറിയിരുന്നു. തുടര്ന്ന് ബിഷപ്പില് നിന്നും ക്വിന്ത്വാന നേരിട്ട് തെളിവെടുത്തു. ദത്തെടുത്ത യുവതിയുമായും അവരുടെ പിതാവുമായും അദ്ദേഹം ഫോണില് സംസാരിക്കുകയും ചെയ്തിട്ടുണ്ട്.
ബിഷപ്പിന്റെ ഭാഗത്തുനിന്നും വീഴ്ചയുണ്ടായതായി വത്തിക്കാന് സ്ഥാനപതി റിപ്പോര്ട്ട് നല്കിയതായാണ് സൂചന. സംഭവം വാര്ത്തയായതില് എത്രയും പെട്ടന്ന് തീരുമാനമെടുക്കണമെന്ന് സഭാവൃത്തങ്ങള് ആവശ്യപ്പെട്ടതായും സൂചനയുണ്ട്.
കാനോനിക നിയമപ്രകാരം യുവതിയെ ദത്തെടുത്തതിന് അംഗീകാരമുണ്ടാവില്ലെന്നാണ് വിദഗ്ധര് പറയുന്നത്. സഭയുടെ പാരമ്പര്യങ്ങള്ക്കും കീഴ് വഴക്കങ്ങള്ക്കും ഇതെതിരാണെന്നും വാദങ്ങളുണ്ട്. രൂപതയിലെ ഭൂരിപക്ഷം വൈദികരും ബിഷപ്പിനെതിരായ സാഹചര്യത്തില് അദ്ദേഹത്തെ ചുമതലകളില് നിന്നും മാറ്റിനിര്ത്തണമെന്നും ആവശ്യമുയര്ന്നിട്ടുണ്ട്.
ഇതിനിടെ ബിഷപ്പ് ദത്തെടുത്ത യുവതിയുടെ രക്തമുപയോഗിച്ച് അഭിഷേകം നടത്തിയതായി ആരോപണം ഉയര്ന്നിട്ടുണ്ട്. യുവതിയുടെ രക്തം ക്രിസ്തുവിന്റെ രക്തമായി വാഴ്ത്തിയശേഷം അരമനയില്ത്തളിച്ചുവെന്നാണ് ആരോപണം. സഭയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്തന്നെയാണ് ഇത് പുറത്തുവിട്ടതെന്നാണ് വിവരം.
ഇക്കാര്യം ബിഷപ്പ് നേരത്തേ വിളിച്ചുചേര്ത്ത വൈദിക യോഗത്തില് പറഞ്ഞിരുന്നുവത്രേ. അഭിഷേകത്തിനായുള്ള രക്തം എവിടെനിന്നു കിട്ടുമെന്ന ചോദ്യമുയര്ന്നപ്പോള് തിരുരൂപം സ്പര്ശിക്കുമ്പോള് യുവതിയുടെ ശരീരത്തില്നന്നും രക്തസ്രാവമുണ്ടാകുമെന്നും അത് അഭിഷേകത്തിനായി ഉപയോഗിക്കാമെന്നുമായിരുന്നുവത്രേ ബിഷപ്പിന്റെ മറുപടി.
ബന്ധപ്പെട്ട വാര്ത്തകള്












Click it and Unblock the Notifications