Get Updates
Get notified of breaking news, exclusive insights, and must-see stories!

മേല്‍ശാന്തിയാകാന്‍ വന്നവര്‍ക്ക്‌ പൂജാവിധികള്‍ അറിയില്ല: നിരീക്ഷകന്‍

കൊച്ചി: ശബരിമല മേല്‍ശാന്തി തിരഞ്ഞെടുപ്പിനുള്ള ഇന്റര്‍വ്യൂവിനെത്തിയവരില്‍ പലര്‍ക്കും പൂജാവിധികള്‍ അറിയില്ലെന്ന്‌ ഹൈക്കോടതി നിയോഗിച്ച നിരീക്ഷകന്‍.

മേല്‍ശാന്തി നറുക്കെടുപ്പിന്‌ തിരഞ്ഞെടുക്കപ്പെട്ടവരില്‍ ചിലരുടെ പ്രവര്‍ത്തന പരിചയ റിപ്പോര്‍ട്ട്‌ വ്യാജമാണെന്നും ചിലരുടെ പേരില്‍ ക്രിമിനല്‍ കേസുണ്ടെന്ന്‌ അജ്ഞാത ഫോണ്‍സന്ദേശം കിട്ടിയിട്ടുണ്ടെന്നും നിരീക്ഷകനായ മുന്‍ ജസ്‌റ്റിസ്‌ കെ പത്മനാഭന്‍ നായരുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

ബുധനാഴ്‌ച റിപ്പോര്‍ട്ട്‌ കോടതിയില്‍ ഫയല്‍ ചെയ്‌തിരുന്നു. ഇന്റര്‍വ്യൂവിനെത്തിയ പലര്‍ക്കും കൃത്യമായ ഉത്തരം പറയാന്‍ കഴിഞ്ഞില്ലെന്നും എന്നിട്ടും ഇവരില്‍ പലര്‍ക്കും പരമാവധി മാര്‍ക്ക്‌ കിട്ടിയെന്നും റിപ്പോര്‍ട്ടിലുണ്ട്‌. ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ എഴുത്തുപരീക്ഷ നടത്താനും ഇന്റര്‍വ്യൂ നടപടിയാകെ വീഡിയോയില്‍ പകര്‍ത്താനുമാണ്‌ നിര്‍ദ്ദേശം.

പട്ടികയിലുള്ള ആരോപണവിധേയരായവരെക്കുറിച്ച്‌ അന്വേഷണം വേണമെന്നാവശ്യപ്പെട്ട്‌ തന്ത്രി കണ്‌ഠര്‌ മഹേശ്വരര്‌ നല്‍കിയ ഹര്‍ജി പരിഗണിക്കവേയാണ്‌ ഹൈക്കോടതി നീരീക്ഷകന്റെ റിപ്പോര്‍ട്ടും പരിഗണിച്ചത്‌.

നിലവില്‍ അപേക്ഷകര്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിക്കാന്‍ സംവിധാനമില്ല. പരിചയസമ്പന്നത, സ്വഭാവശുദ്ധി എന്നിവ സംബന്ധിച്ച സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിക്കാന്‍ ഏതെങ്കിലും ഏജന്‍സിയെ നിയോഗിക്കാന്‍ സംവിധാനം ഉണ്ടാക്കാനും റിപ്പോര്‍ട്ടില്‍ ശുപാര്‍ശയുണ്ട്‌.

ക്ഷേത്ര ആചാരങ്ങള്‍, പൂജ എന്നിവയെക്കുറിച്ച്‌ കൂടുതല്‍ അറിവില്ലെന്ന്‌ വ്യക്തമാക്കിയ ദേവസ്വം ബോര്‍ഡ്‌ പ്രസിഡന്റ്‌ സി.കെ ഗുപ്‌തന്റെ ചോദ്യങ്ങള്‍ക്ക്‌ പോലും മറുപടി നല്‍കാന്‍ ഇന്റര്‍വ്യൂവിനെത്തിയ പലര്‍ക്കും കഴിഞ്ഞിരുന്നില്ല. വേദം, തന്ത്രം, ആഗമ, പൂജ, സംസ്‌കൃതം എന്നിവയില്‍ എഴുത്തു പരീക്ഷ നടത്തണം. ഇന്റര്‍വ്യൂവിന്‌ യോഗ്യത നേടാന്‍ കുറഞ്ഞമാര്‍ക്ക്‌ നിശ്ചയിക്കണം- റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നു.

ഇന്റര്‍വ്യൂവിനെത്തിയവരില്‍ ചിലരോട്‌ സ്വയംവരപുഷ്‌പാഞ്‌ജലിയ്‌ക്കുള്ള മന്ത്രം ചൊല്ലാന്‍ പറഞ്ഞപ്പോള്‍ സ്‌ത്രീ വശീകരണ മന്ത്രമാണ്‌ ചൊല്ലിയതെന്നും, ഇവരില്‍ ഒരാള്‍ സഹകരണവകുപ്പില്‍ ജോലി ചെയ്യുന്നയാളാണെന്നും മറ്റും ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+