ടോട്ടല്‍ തട്ടിപ്പ്‌ നടിയെ ചോദ്യം ചെയ്യും
തിരുവനന്തപുരം: ടോട്ടല് തട്ടിപ്പ് കേസന്വേഷവുമായി ബന്ധപ്പെട്ട് പ്രശസ്ത സിനിമാ സീരിയല് നടിയെ ചോദ്യം ചെയ്യാന് ക്രൈംബ്രാഞ്ച് തീരുമാനിച്ചു.ഇത് കൂടാതെ കേസ് ആദ്യം അന്വേഷിച്ച ലോക്കല് പോലീസ് സംഘത്തലവനെയും ചോദ്യം ചെയ്യാനും ആലോചനയുണ്ട്.
നിലവില് രണ്ട് പേര് നല്കിയ പരാതിയുടെ അടിസ്ഥാനത്തില് രണ്ട് കേസുകള് മാത്രമാണ് ടോട്ടല് തട്ടിപ്പുമായി ബന്ധപ്പെട്ട് രജിസ്റ്റര് ചെയ്തിട്ടുള്ളത്.
ഈ കേസുകള് ദുര്ബലമാണെന്ന ഉപദേശത്തിന്റെ അടിസ്ഥാനത്തില് കേസുകളുടെ എണ്ണം അഞ്ചാക്കാനും തീരുമാനമായിട്ടുണ്ട്. ശബരിയുടെ ഓരോ ധനകാര്യ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് കേസുകള് രജിസ്റ്റര് ചെയ്യാനാണ് തീരുമാനം.
കേസിലെ പ്രധാന പ്രതികളിലൊരാളായ ചന്ദ്രമതിയെ ഒളിവില് പോകാന് സഹായിച്ചതെന്നാണ് നടിക്കെതിരെ ഉയര്ന്നിരിയ്ക്കുന്ന ആരോപണം.
സീരിയല് സിനിമാ രംഗത്ത് ഹാസ്യ വേഷങ്ങള് ചെയ്യുന്ന ഈ അമ്മ നടിയെ അടുത്ത ദിവസങ്ങളില് തന്നെ ചോദ്യം ചെയ്യുമെന്നാണ് സൂചനകള്. സിഡ്കോ ജീവനക്കാരിയായ ചന്ദ്രമതി സെന്സര് ബോര്ഡംഗമായിരിക്കെയാണ് ഈ നടിയെ പരിചയപ്പെട്ടതെന്നും സൂചനകളുണ്ട്.
തന്റെ വീട്ടിലും സ്ഥാപനങ്ങളിലും ആദ്യം അന്വേഷണം നടത്തിയ പോലീസുദ്യോഗസ്ഥര് ലക്ഷങ്ങള് തട്ടിയെടുത്തുവെന്ന ശബരിനാഥിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പോലീസുദ്യോഗസ്ഥരെ ചോദ്യം ചെയ്യാന് ക്രൈംബ്രാഞ്ച് തീരുമാനിച്ചിട്ടുള്ളത്.
ഇതിനിടെ കേസിലെ പ്രധാന പ്രതി ശബരിനാഥ്, മൂന്നാം പ്രതി ഹേമലത,. 11ാം പ്രതിയും മുന് അണ്ടര് സെക്രട്ടറിയുമായ അദീല ബീവി എന്നിവരുടെ ജാമ്യാപേക്ഷ പരിഗണിയ്ക്കുന്നത് ജില്ലാ ജഡ്ജി ഒക്ടോബര് 17ലേക്ക് മാറ്റി.
ബന്ധപ്പെട്ട വാര്ത്തകള്
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()












Click it and Unblock the Notifications