Get Updates
Get notified of breaking news, exclusive insights, and must-see stories!

സാമ്പത്തിക മാന്ദ്യം പാശ്ചാത്യരുടെ ഉറക്കം നഷ്ടപ്പെടുന്നു

Credit crunch insomnia' emerging ലണ്ടന്‍: അനുദിനം വഷളായിക്കൊണ്ടിരിക്കുന്ന സാമ്പത്തിക സ്ഥിതി ബ്രിട്ടണ്‍ ഉള്‍പ്പെടെയുള്ള പടിഞ്ഞാറന്‍ രാജ്യങ്ങളിലെ ജനങ്ങളുടെ ഉറക്കം കെടുത്തുന്നു.

സാമ്പത്തിക പ്രതിസന്ധികാരണം ഉറക്കം നഷ്ടപ്പെടുന്ന ആളുകളുടെ എണ്ണം അനുദിനം വര്‍ധിച്ചുവരുകയാണ്‌. എട്ടുമണിക്കൂറെങ്കിലും ഉറങ്ങണമെന്നാണ്‌ പലരും ആഗ്രഹിക്കുന്നതെങ്കിലും പലര്‍ക്കും രണ്ടുമണിക്കൂറില്‍ കൂടുതല്‍ ഉറങ്ങാന്‍ കഴിയുന്നില്ലത്രേ.

ബ്രിട്ടണില്‍ നടന്ന ഒരു ഓണ്‍ലൈന്‍ സര്‍വേയിലാണ്‌ ഇക്കാര്യം വ്യക്തമായത്‌. രാത്രിയില്‍ ഉറക്കത്തിനിടെ രണ്ടുമൂന്നും തവണ ഞെട്ടിയുണരുകയും ചിലപ്പോഴൊക്കെ തുടര്‍ന്ന്‌ ഉറങ്ങാന്‍ കഴിയാതെ നേരം വെളുപ്പിക്കേണ്ടിവരുന്നുവെന്നും സര്‍വ്വേയില്‍ പങ്കെടുത്ത മിക്കവരും വെളിപ്പെടുത്തി.

സാമ്പത്തികപ്രതിസന്ധിയെത്തുടര്‍ന്ന്‌ ധനകാര്യസ്ഥാപനങ്ങള്‍ തകരുകയും സ്ഥാപനങ്ങള്‍ ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടുകയും ചെയ്യുന്ന സംഭവങ്ങള്‍ തുടര്‍ക്കഥയായതോടെയാണ്‌ ഈ ഉറക്കമില്ലായ്‌മ ജനങ്ങളെ അലട്ടാന്‍ തുടങ്ങിയത്‌.

ക്രഡിറ്റ്‌ ക്രഞ്ച്‌ ഇന്‍സോമ്‌നിയ എന്നാണ്‌ ആരോഗ്യവിദഗ്‌ധര്‍ ഈ പ്രശ്‌നത്തെ വിളിക്കുന്നത്‌. ജോലി നഷ്ടപ്പെടുമോയെന്ന ഭയം, പണം കയ്യിലില്ലാത്ത അവസ്ഥ എന്നിവയാണ്‌ ജനങ്ങളുടെ ഉറക്കം കെടുത്തുന്നതെന്നാണ്‌ ഡോക്ടര്‍മാര്‍ പറയുന്നത്‌.

മദ്യം, ചായ, കാപ്പി തുടങ്ങിയവയുടെ ഉപയോഗം കുറയ്‌ക്കാനും വ്യായാമങ്ങള്‍ ചെയ്യാനുമാണ്‌ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്നത്‌. മാത്രമല്ല ദിവസവും ഒരേസമയത്ത്‌ ഉറങ്ങുന്നതും ഒരു പരിധിവരെ ഉറക്കക്കുറവിനെ അകറ്റിനിര്‍ത്തുമെന്നും അവര്‍ പറയുന്നു.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+