Get Updates
Get notified of breaking news, exclusive insights, and must-see stories!

ജനറല്‍ മോട്ടോഴ്‌സ്‌ 1600 പേരെ പിരിച്ചുവിടുന്നു

ഡട്രോയിറ്റ്‌: ഓട്ടോമൊബൈല്‍ കമ്പനിയായ ജനറല്‍ മോട്ടോഴ്‌സ്‌ കോര്‍പ്പറേഷന്‍ വീണ്ടും ജീവനക്കാരെ പിരിച്ചുവിടുന്നു. അമേരിക്കയിലെ മൂന്ന്‌ ഫാക്ടറികളില്‍ നിന്നായി 1600 പേരെ പിരിച്ചുവിടാനാണ്‌ കമ്പനിയുടെ തീരുമാനം.

ഉല്‍പന്നങ്ങളുടെ വില്‍പന കുറഞ്ഞ സാഹചര്യത്തില്‍ ഉല്‍പാദനം പെട്ടിക്കുറയ്‌ക്കാന്‍ കമ്പനി തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ്‌ 1600 പേരെ ഒഴിവാക്കുന്നത്‌.

2000ത്തിന്‌ ശേഷം ജനറല്‍ മോട്ടോഴ്‌സിന്റെ ഒട്ടേറെ പ്ലാന്റുകള്‍ പ്രവര്‍ത്തനം നിര്‍ത്തുകയും പകുതിയോളം ജീവനക്കാരെ പിരിച്ചുവിടുകയും ചെയ്‌തിരുന്നു. ഏഷ്യയിലെ കാര്‍ നിര്‍മ്മാണ കമ്പനികളില്‍ നിന്നുള്ള മത്സരമാണ്‌ സ്ഥാപനത്തെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്‌.

ഏതാനും ആഴ്‌ചകള്‍ക്ക്‌ മുമ്പ്‌ ഇവിടെനിന്നും നാലായിരത്തോളം ജീവനക്കാരെ പിരിച്ചുവിട്ടതും വാര്‍ത്തായായിയിരുന്നു. ഗാന്റ്‌ റാപിഡ്‌സിന്‌ സമീപം പ്രവര്‍ത്തിക്കുന്ന മെറ്റല്‍ പാര്‍ട്ട്‌ സ്റ്റാമ്പിങ്‌ ഫാക്ടറി 2009 അവസാനത്തോടെ പൂട്ടുമെന്ന്‌ കമ്പനി അധികതൃതര്‍ തിങ്കളാഴ്‌ച അറിയിച്ചിരുന്നു. ഇതോടെ 1520 പേര്‍ക്കുകൂടി തൊഴില്‍ നഷ്ടപ്പെടും.

കമ്പനിയുടെ വില്‍പ്പനയില്‍ 18ശതമാനം കുറവാണ്‌ ഉണ്ടായിരിക്കുന്നത്‌. കഴിഞ്ഞ 18മാസങ്ങള്‍ക്കിടെ നികുതിയിനത്തിലും മറ്റുമായി കമ്പനിയ്‌ക്ക്‌ 57.5 ബില്യണ്‍ ഡോളര്‍ നഷ്ടം വന്നിരുന്നു.

ബന്ധപ്പെട്ടവാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+