സൂചിക പതിനായിരത്തിനു താഴെ
മുംബെ : വില്‍പന സമ്മര്‍ദ്ദം അധികരിച്ച വെളളിയാഴ്ച വൈകുന്നേരത്തോടെ സെന്‍സെക്സ് സൂചിക പതിനായിരത്തിനു കീഴെയെത്തി. മൂന്നേകാലോടെ 639 പോയിന്റുകള്‍ ഇടിഞ്ഞ് 9933.62ല്‍ സെന്‍സെക്സ് എത്തിയപ്പോള്‍ നിഫ്റ്റി 206 പോയിന്റുകള്‍ ഇടിഞ്ഞ് 3062 എന്ന നിലയിലെത്തി.
2006 ജൂലൈയ്ക്ക് ശേഷം ആദ്യമായാണ് സെന്‍സെക്സ് സൂചിക പതിനായിരത്തിനു താഴെ പോകുന്നത്.
പ്രധാനപ്പെട്ട ഓഹരികളെല്ലാം കനത്ത നഷ്ടത്തിലാണ്. റിയല്‍ എസ്റ്റേറ്റ്, ഊര്‍ജം, ടെലികോം, മെറ്റല്‍ എന്നീ കമ്പനികളെല്ലാം നഷ്ടം നേരിട്ടു.
റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഭാരതി എയര്‍ടെല്‍, ഇന്‍ഫോസിസ്, ഐസിഐസിഐ, എസ്‍ബിഐ, ഭെല്‍, എല്‍ ആന്റ് ടി എന്നിവയുടെയെല്ലാം ഓഹരിവില വന്‍തോതില്‍ ഇടിഞ്ഞു.
യൂറോപ്പിലെ ഓഹരി വിപണിയില്‍ നേരിയ മുന്നേറ്റം ദൃശ്യമായപ്പോള്‍ ഡൗജോണ്‍സ്, നാസ്‍ഡാക് സൂചികകളില്‍ മൂന്നു ശതമാനം ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications