കേന്ദ്രാവഗണനയെ എതിര്‍ക്കാന്‍ പ്രതിപക്ഷത്തിന്‌ തന്റേടമില്ല: വിഎസ്‌
ദില്ലി: കേരളത്തോടുള്ള കേന്ദ്രത്തിന്റെ അവഗണനയെ എതിര്ക്കാന് പ്രതിപക്ഷത്തിന് തന്റേടമില്ലെന്ന് മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്. കേന്ദ്ര അവഗണനയ്ക്കെതിരെ മന്ത്രിമാരും നേതാക്കളും നടത്തിയ പ്രതിഷേധമാര്ച്ച് ഉത്ഘാടനം ചെയ്യുകയായിരുന്നു വി.എസ്.
കേരളത്തിന്റെ താല്പര്യത്തിനല്ല പ്രതിപക്ഷ മുന്ഗണനനല്കുന്നതെന്നും മുഖ്യന്ത്രി ആരോപിച്ചു. മാര്ച്ചിനുശേഷം ഉച്ചയ്ക്ക് രണ്ടുമണിവെരെയാണ് ഇവര് പാര്ലമെന്റിന് മുന്നില് ധര്ണ നടത്തുന്നത്.
പാലൊളി മുഹമ്മദ് കുട്ടി, പി.കെ ഗുരുദാസന്, എളമരം കരീം എന്നിവരൊഴികെ എല്ലാമന്ത്രിമാരും പ്രതിഷേധസമരത്തിന് എത്തിയിട്ടുണ്ട്. മന്ത്രിമാരെ കൂടാതെ 70 എംഎല്എമാര്, എംപിമാര് ഇടതുപക്ഷ നേതാക്കള് തുടങ്ങിയവരും ധര്ണ്ണയില് പങ്കെടുക്കുന്നുണ്ട്.
റേഷനരി വിഹിതം, കേന്ദ്ര വൈദ്യുതി വിഹിതം, പ്രകൃതി ദുരിതാശ്വാസം നല്കുന്നതിലെ വിവേചനം, ഐഐടി സ്ഥാപിക്കല് തുടങ്ങിയ പ്രശ്നങ്ങളാണ് കേന്ദ്രഅവഗണനയായി ഇടതുപക്ഷം ചൂണ്ടിക്കാണിക്കുന്നത്.
ഇന്ത്യയുടെ ചരിത്രത്തില് ആദ്യമായാണ് ഏതെങ്കിലും ഒരു സംസ്ഥാനത്തെ മുഖ്യമന്ത്രിയുടെ നേതൃത്വത്തില് പാര്ലമെന്റിന് മുന്നില് ധര്ണ നടത്തുന്നത്. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള ധര്ണ ഭരണഘടനാ ലംഘനമാണെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. ധര്ണയില് പങ്കെടുക്കുന്നവരുടെ യാത്രയ്ക്കായി മൂന്നുകോടിയോളം രൂപ ചെലവാകുമെന്നും ആരോപണം ഉയര്ന്നിട്ടുണ്ട്.
ബന്ധപ്പെട്ട വാര്ത്തകള്












Click it and Unblock the Notifications