Get Updates
Get notified of breaking news, exclusive insights, and must-see stories!

ജീവനക്കാരെ തിരിച്ചെടുക്കാന്‍ ഗോയലിനോട്‌ ആവശ്യപ്പെട്ടിരുന്നു: മന്ത്രി

ദില്ലി: പ്രശ്‌നം പരിഹരിക്കണമെന്നും പിരിച്ചുവിട്ട ജീവനക്കാരെ തിരിച്ചെടുക്കണമെന്നും ജെറ്റ്‌ എയര്‍വേസ്‌ ചെയര്‍മാന്‍ നരേഷ്‌ ഗോയലിനോട്‌ ആവശ്യപ്പെട്ടിരുന്നുവെന്ന്‌ വ്യോമയാന മന്ത്രി പ്രഫുല്‍ പട്ടേല്‍.

പിരിച്ചുവിട്ടവരെ തിരിച്ചെടുക്കാനുള്ള തീരുമാനം ആരുടെയും പ്രേരണമൂലമുണ്ടായതല്ലെന്നും ഇക്കാര്യത്തില്‍ താന്‍ ആരുമായും ചര്‍ച്ച നടത്തിയിട്ടില്ലെന്നുമുള്ള നരേഷ്‌ ഗോയലിന്റെ പ്രസ്താവനയ്‌ക്ക്‌ പിന്നാലെയാണ്‌ പ്രഫുല്‍പട്ടേല്‍ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്‌.

വ്യാഴാഴ്‌ച രാവിലെതന്നെ ഞാന്‍ ഗോയലിനെ വിളിച്ച്‌ ഹൈദരാബാദിലെത്തി എന്നെ കാണണമന്ന്‌ ആവശ്യപ്പെട്ടിരുന്നു. കൂടിക്കാഴ്‌ചയില്‍ 24മണിക്കൂറിനകം
പ്രശ്നത്തിന് പരിഹാരമുണ്ടാക്കണമെന്ന്‌ ഞാന്‍ ആവശ്യപ്പെടുകയും അദ്ദേഹം ഇക്കാര്യം ഉറപ്പ്‌ നല്‍കുകയും ചെയ്‌തിരുന്നു- പട്ടേല്‍ പറഞ്ഞു.

വ്യാഴാഴ്ചയാണ്‌ 1900 ജീവനക്കാരെ പിരിച്ചുവിടാന്‍ ജെറ്റ്‌ എര്‍വേസ്‌ മാനേജ്‌മെന്റ്‌ തീരുമാനിച്ചത്. ഇതിനെത്തുടര്‍ന്ന്‌ ജീവനക്കാര്‍ പ്രതിഷേധപ്രകടനം നടത്തുകയും ചെയ്‌തിരുന്നു. പിന്നീട്‌ വെള്ളിയാഴ്‌ച പുലര്‍ച്ചയോടെയാണ്‌ പിരിച്ചുവിട്ടവര്‍ക്കെല്ലാം ജോലിയില്‍ പ്രവേശിക്കാമെന്ന്‌ ഗോയല്‍ അറിയിച്ചത്‌.

ജീവനക്കാരെ കുടുംബാംഗങ്ങളായി പരിഗണിക്കുന്നതുകൊണ്ടാണ് താന്‍ തീരുമാനം മാറ്റിയതെന്നും. യാതൊരു വിധത്തിലുള്ള രാഷ്ട്രീയ സമ്മര്‍ദ്ദവും ഇക്കാര്യത്തില്‍ ഉണ്ടായിട്ടില്ലെന്നുമായിരുന്നു ഗോയല്‍ പറഞ്ഞത്‌.

നഷ്ടം നേരിടുന്ന ആഭ്യന്തര വിമാന സര്‍വ്വീസുകളെ സഹായിക്കാന്‍ വേണ്ട നടപടികളെടുക്കുമെന്ന്‌ പ്രഫുല്‍ പട്ടേല്‍ അറിയിച്ചു. ജെറ്റ്‌ ഇന്ധനത്തിന്റെ നികുതി കുറയ്‌ക്കാന്‍ സംസ്ഥാന സര്‍ക്കാറുകളോട്‌ ആവശ്യപ്പെടുമെന്നും എണ്ണക്കമ്പനികളുടെ സഹകരണം ഇക്കാര്യത്തില്‍ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. പ്രതിസന്ധിയുടെ പേരില്‍ എയര്‍ ഇന്ത്യയിലെ ജീവനക്കാരെ ആരെയും പിരിച്ചുവിടില്ലെന്നും അദ്ദേഹം അറിയിച്ചു.

ബന്ധപ്പെട്ടവാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+