അഭയ: പ്രതികളെ രക്ഷിക്കാന്‍ ശ്രമം നടക്കുന്നുവെന്ന്‌ ആരോപണം
കോട്ടയം: സിസ്റ്റര് അഭയ കേസില് ആശയക്കുഴപ്പമുണ്ടാക്കി യഥാര്ത്ഥ പ്രതികളെ രക്ഷിക്കാന് ശ്രമം നടക്കുന്നുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന സിബിഐ മുന് ഡിവൈഎസ്പി വര്ഗീസ് പി തോമസ് ആരോപിച്ചു.
അഭയ ആക്ഷന് കൗണ്സില് കണ്വീനര് ജോമോന് പുത്തന്പുരയ്ക്കലുമൊന്നിച്ച് നടത്തിയ വാര്ത്താസമ്മേളനത്തിലാണ് വര്ഗീസ് പി തോമസ് ഈ ആരോപണം ഉന്നയിച്ചത്.
കേസിലെ യഥാര്ത്ഥ പ്രതികളെ രക്ഷപ്പെടുത്താന് ശ്രമിക്കുന്നവര് ഇപ്പോള് ഞങ്ങളെ ഇല്ലാതാക്കാനും ശ്രമം തുടങ്ങിയിരിക്കുന്നു. അന്വേഷണം നിര്ണായകഘട്ടത്തില് എത്തിനില്ക്കേ സിബിഐയുടെ കൊച്ചി ഘടകത്തെ ചുമതല ഏല്പ്പിക്കാനുള്ള നീക്കം അന്വേഷണത്തെ ദോഷകരമായി ബാധിക്കും.
ഈ സാഹചര്യത്തില് കേസ് തെളിയുമെന്ന പ്രതീക്ഷ നഷ്ടപ്പെട്ടിരിക്കുകയാണ്. അഭയകേസില് സിബിഐയുടെ വിശ്വാസ്യത തകരാന് കാരണക്കാരനായത് മുന് എസ്പി ത്യാഗരാജനാണ്. അഭയയുടേത് കൊലപാതകമാണെന്ന് ഞാന് പറഞ്ഞുവച്ച കാര്യം നിഷേധിക്കാന് ആര്ക്കും കഴിഞ്ഞിട്ടില്ല- വര്ഗീസ് പറഞ്ഞു.
പ്രബലരായ രാഷ്ട്രീയ ശക്തികള് അന്വേഷണത്തെ സ്വാധീനിച്ചിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട ഒരു രേഖയും എസ്പി ത്യാഗരാജന് പരിശോധിച്ചിട്ടില്ല. അഭയയുടെ അച്ഛനെയോ മറ്റു സാക്ഷികളേയോ കണ്ടിട്ടുമില്ല. ഇതിനെല്ലാം പുറമെ ഇപ്പോള് അദ്ദേഹം എനിക്കെതിരെ ആരോപണങ്ങള് ഉന്നയിക്കുകയാണ്. സ്വന്തം മുഖംമൂടി ജനങ്ങള് തരിച്ചറിഞ്ഞതിലുള്ള വിരോധമാണ് അദ്ദേഹത്തെക്കൊണ്ട് ഇങ്ങനെ ചെയ്യിക്കുന്നത്- അദ്ദേഹം ആരോപിച്ചു.
തന്നെക്കുറിച്ച് 23കാര്യങ്ങള് അന്വേഷിക്കാന് ഹൈക്കോടതി ആവശ്യപ്പെട്ടത് കീഴ് വഴക്കമായാല് ഭാവിയില് പൊതുതാല്പര്യഹര്ജിയുമായി ആര്ക്കും കോടതിയെ സമീപിക്കാന് കഴിയാത്ത അവസ്ഥയുണ്ടാകുമെന്ന് ജോമോന്പുത്തന്പുരയ്ക്കല് ചൂണ്ടിക്കാട്ടി. അതിനാലാണ് സുപ്രിംകോടതിയെ സമീപിച്ചതെന്നും അദ്ദേഹം പറഞ്ഞു.
കേസിനുള്ള പണം കണ്ടെത്താന് എന്റെ പേരിലുണ്ടായിരുന്ന ഏഴ് സെന്റ് സ്ഥലം പണയപ്പെടുത്തി. പലരും കേസിന്റെ നടത്തിപ്പിനായി പണം തന്ന് സഹായിക്കുന്നുണ്ട്. പി.സി ജോര്ജ് എംഎല്എ ഇക്കാര്യത്തിന് ഒരു ലക്ഷം രൂപ തന്നിട്ടുണ്ട്- ജോമോന് പറഞ്ഞു.
ബന്ധപ്പെട്ട വാര്ത്തകള്












Click it and Unblock the Notifications