Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇടതുസമരം അപഹാസ്യമാണെന്ന്‌ ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാറിനെതിരെ മുഖ്യമന്ത്രി വി.എസ്‌ അച്യുതാനന്ദന്റെ നേതൃത്വത്തില്‍ നടത്തുന്ന സമരം അപഹാസ്യമാണെന്ന്‌ പ്രതിപക്ഷ നേതാവ്‌ ഉമ്മന്‍ചാണ്ടി.

എന്ത്‌ ധാര്‍മിക അവകാശത്താലാണ്‌ കേന്ദ്രത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സമരം നടത്തുന്നതെന്നും അദ്ദേഹം ചോദിച്ച ഇദ്ദേഹം രാഷ്‌്‌ട്രീയ മുതലെടുപ്പ്‌ മാത്രമാണ്‌ ഇതിന്റെ ലക്ഷ്യമെന്നും ആരോപിച്ചു.

സെക്രട്ടേറിയറ്റിന്‌ മുന്നില്‍ യുഡിഎഫ്‌ നടത്തുന്ന ബദല്‍ സമരത്തില്‍ സംസാരിക്കുകയായിരുന്നു ഉമ്മന്‍ചാണ്ടി. സമരം ചെയ്യാന്‍ സംസ്ഥാന സര്‍ക്കാറിന്‌ അവകാശമില്ല. കേന്ദ്രപദ്ധതികള്‍ സംസ്ഥാന സര്‍ക്കാര്‍ പാഴാക്കുകയാണ്‌.

സ്വന്തം പിഴവുകള്‍ മറച്ചുവയ്‌ക്കാനാണ്‌ ഇപ്പോള്‍ സമരം നടത്തുന്നത്‌. ബംഗാളിലെ ഇടത്‌ സര്‍ക്കാര്‍ ലക്ഷക്കണക്കിന്‌ ടണ്‍ അരി ബംഗ്ലാദേശിലേയ്‌ക്ക്‌ കടത്തുകയാണ്‌.

കേരളത്തിലെ പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക്‌ നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ നല്‍കിയ അരി മറിച്ചുവില്‍ക്കുന്നതിന്‌ ഉത്തരവിട്ട ശേഷമാണ്‌ സമരവുമായി ഇടതുസര്‍ക്കാര്‍ ദില്ലിയില്‍ പോയിരിക്കുന്നത്‌- അദ്ദേഹം കുറ്റപ്പെടുത്തി.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+