എന്‍. വിഷ്‌ണുനമ്പൂതിരി ശബരിമല മേല്‍ശാന്തി
പത്തനംതിട്ട: വിവാദങ്ങള് പുകയുന്നതിനിടെ ശബരിമല, മാളികപ്പുറം ക്ഷേത്രങ്ങളിലേയ്ക്കുള്ള മേല്ശാന്തി നറുക്കെടുപ്പ് നടന്നു. എന്. വിഷ്ണു നമ്പൂതിരിയെ ശബരിമല മേല്ശാന്തിയായും എന് ശ്രീകുമാര ശര്മയെ മാളികപ്പുറം മേല്ശാന്തിയായും തിരഞ്ഞെടുത്തു.
ശാന്തി നിയമനം സംബന്ധിച്ച കേസ് കോടതിയിലായതിനാല് ഹൈക്കോടതി ഉത്തരവ് ലഭിക്കാതെ ഇവര്ക്ക് ചുമതലയേല്ക്കാന് കഴിയില്ല. തന്ത്രി കണ്ഠര് രാജീവര്, ദേവസ്വം ബോര്ഡ് പ്രസിഡന്റ് സി.കെ ഗുപ്തന്, അംഗങ്ങളായ പി. നാരായണന്, പി.കെ സുമതിക്കുട്ടിയമ്മ, ദേവസ്വം കമ്മീഷണര് വി.ജി നളിനാക്ഷന് നായര് എന്നിവരുടെ സാന്നിധ്യത്തില് വെള്ളിയാഴ്ച രാവിലെയാണ് സന്നിധാനത്ത് നറുക്കെടുപ്പ് നടന്നത്.
ഇതാദ്യമായാണ് കോടതി നിരീക്ഷകന്റെ സാന്നിധ്യത്തില് മേല്ശാന്തി നറുക്കെടുപ്പ് നടക്കുന്നത്. ദേവസ്വം ബോര്ഡ് തയ്യാറാക്കിയ മേല്ശാന്തി പട്ടികയില് ക്രിമിനല് പശ്ചാത്തലമുള്ളവരുള്പ്പെട്ടിട്ടുണ്ടെന്ന് കാണിച്ച് മുതിര്ന്ന തന്ത്രി കണ്ഠര് മഹേശ്വരര് നല്കിയ ഹര്ജിയെത്തുടര്ന്നാണ് മേള്ശാന്തി നിയമനം ഹൈക്കോടതി തടഞ്ഞത്. എന്നാല് നറുക്കെടുപ്പ് നടത്താന് കോടതി അനുവാദം നല്കിയിരുന്നു.
ദേവസ്വം വിജിലന്സ് രണ്ടാഴ്ചയ്ക്കുള്ളില് അന്വേഷണ റിപ്പോര്ട്ട് ഹൈക്കോടതിയില് സമര്പ്പിയ്ക്കും അതിനുശേഷം മാത്രമേ നിയമനം സംബന്ധിച്ച അന്തിമ തീരുമാനം ഉണ്ടാവുകയുള്ളു. ശബരിമല മേല്ശാന്തിയായി തിരഞ്ഞെടുക്കപ്പെട്ട എന്. വിഷ്ണു നമ്പൂതിരി തിരുവനന്തപുരം തെക്കേടത്തുമനയിലെ അംഗമാണ്. ചെങ്ങന്നൂര് ഇടനാട് താമരമംഗലം മനയിലെ അംഗമാണ് ശ്രീകുമാര ശര്മ്മ.
ബന്ധപ്പെട്ട വാര്ത്തകള്












Click it and Unblock the Notifications