Get Updates
Get notified of breaking news, exclusive insights, and must-see stories!

ശ്രീലങ്കന്‍ പ്രശ്‌നം: 17 ഡിഎംകെ എംപിമാര്‍ കൂടി രാജിക്കത്ത്‌ നല്‍കി

ചെന്നൈ: ശ്രീലങ്കന്‍ പ്രശ്‌നവുമായി ബന്ധപ്പെട്ട്‌ കേന്ദ്രമന്ത്രിമാരായ ടി.ആര്‍ ബാലു, എ. രാജ, രഘുപതി, രാധികാ ശെല്‍വി എന്നിവരുള്‍പ്പെടെ ഡിഎംകെയുടെ 14 ലോക്‌സഭാ എംപിമാരും മൂന്ന്‌ രാജ്യസഭാ എംപിമാരും പാര്‍ട്ടി പ്രസിഡന്റും മുഖ്യമന്ത്രിയുമായ എം കരുണാനിധിയ്‌ക്ക്‌ രാജിക്കത്ത്‌ നല്‍കി.

വെള്ളിയാഴ്‌ച രാത്രി ഡിഎംകെ ആസ്ഥാനമായ അണ്ണാ അറിവാലയത്തില്‍വച്ചാണ്‌ ലോക്‌ സഭാംഗങ്ങള്‍ രാജിക്കത്ത്‌ നല്‍കിയത്‌. രാജ്യസഭാംഗമായ കനിമൊഴി വ്യാഴാഴ്‌ചതന്നെ കരുണാനിധിയ്‌ക്ക്‌ രാജിക്കത്ത്‌ നല്‍കിയിരുന്നു. തിരുച്ചി എന്‍ ശിവ, എ.എ ജിന്ന, വാസന്തി സ്‌റ്റാന്‍ലി എന്നിവരാണ്‌ വെള്ളിയാഴ്‌ച രാജിക്കത്ത്‌ കൈമാറിയ രാജ്യസഭാംഗങ്ങള്‍.

ശ്രീലങ്കയിലെ തമിഴര്‍ക്കുനേരെ നടക്കുന്ന അതിക്രമങ്ങള്‍ അവസാനിപ്പിക്കുന്നതിന്‌ ഒക്ടോബര്‍ 28നകം കേന്ദ്രസര്‍ക്കാര്‍ നടപടിയെടുത്തില്ലെങ്കില്‍ ഡിഎംകെ എംപിമാരുടെ രാജി നടപ്പാക്കുമെന്ന്‌ കരുണാനിധി മുന്നറിയിപ്പ്‌ നല്‍കി. ശ്രീലങ്കയിലെ തമിഴരുടെ പ്രശ്‌നങ്ങളാണ്‌ അല്ലാതെ കോണ്‍ഗ്രസുമായുള്ള സഖ്യമല്ല ഡിഎംകെയ്‌ക്കു വലുതെന്ന്‌ കരുണാനിധി വ്യക്തമാക്കി.

ശ്രീലങ്കയില്‍ തമിഴ്‌ജനതയ്‌ക്കുനേരെ നടക്കുന്ന അതിക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടുന്നില്ലെങ്കില്‍ തമിഴ്‌നാട്ടില്‍നിന്നുള്ള എംപിമാര്‍ രാജിവയ്‌ക്കുമെന്ന്‌ ഡിഎംകെയുടെ നേതൃത്വത്തില്‍ ചേര്‍ന്ന അഖിലകക്ഷിയോഗം തീരുമാനിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ്‌ രാജ്യസഭാംഗങ്ങള്‍ രാജിക്കത്ത്‌ കൈമാറിയത്‌.

ഡിഎംകെ എംപിമാരും മന്ത്രിമാരും ലോക്‌സഭയില്‍ നിന്നും രാജിവയ്‌ക്കാനുള്ള തീരുമാനം നടപ്പായാല്‍ കേന്ദ്രസര്‍ക്കാറിന്‌ പ്രതിസന്ധിയുണ്ടാകും. ഡിഎംകെയുടെ പാത പിന്തുടര്‍ന്ന്‌ തമിഴ്‌നാട്ടില്‍നിന്നുള്ള 39 എംപിമാരും രാജിവച്ചാല്‍ കേന്ദ്രമന്ത്രിസഭയ്‌ക്ക്‌ ലോക്‌സഭയില്‍ ഭൂരിപക്ഷം നഷ്ടപ്പെടും.

ഡിഎംകെയ്ക്ക് ഏഴു മന്ത്രിമാരാണുള്ളത്‌ അവര്‍ ഒഴിയുന്നതോടെ പ്രധാനപ്പെട്ട പലവകുപ്പുകള്‍ക്കും നേതൃത്വമില്ലാതാകും. കേന്ദ്രസര്‍ക്കാറിനെ സംബന്ധിച്ച്‌ അപ്രതീക്ഷിത പ്രതിസന്ധിയാണ്‌ ഡിഎംകെ ഇപ്പോള്‍ സൃഷ്ടിച്ചിരിക്കുന്നത്‌. അനുരഞ്‌ജനത്തിനുള്ള ശ്രമം നടക്കുന്നുണ്ടെങ്കിലും കരുണാനിധി ഇതുവരെ നിലപാടില്‍ നിന്നും പിന്‍മാറുമെന്ന സൂചന നല്‍കിയിട്ടില്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+