മന്ത്രിപുത്രനെതിരായ പീഡനക്കേസ് അന്വേഷണം നിര്‍ത്തിവച്ചു
പനജി: ഗോവയിലെ വിദ്യാഭ്യാസമന്ത്രിയുടെ മകനെതിരെയുള്ള വിവാദ മാനഭംഗക്കേസിന്റെ അന്വേഷണം പൊലീസ് തല്ക്കാലത്തേയ്ക്ക് നിര്ത്തിവച്ചു.
പീഡിപ്പിക്കപ്പെട്ട ജര്മ്മന് പെണ്കുട്ടി ഇതേവരെ മന്ത്രിയുടെ മകന് രോഹിതിനെതിരെ മൊഴിനല്കാതിരിക്കുകയും വൈദ്യ പരിശോധനയ്ക്ക് വിധേയവാതിരിക്കുകയും ചെയ്തതുകൊണ്ടാണ് കേസ് തല്ക്കാലം നിര്ത്തിവയ്ക്കാന് പൊലീസ് തീരുമാനിച്ചത്.
പെണ്കുട്ടിയുടെ മൊഴി രേഖപ്പെടുത്തുന്നതുവരെ രോഹിതിനെ ഈ കേസില് അറസ്റ്റുചെയ്യുകയില്ലെന്നും പൊലീസ് അറിയിച്ചു. ഗവേഷണത്തിനായി ഗോവയില് താമസിക്കുന്ന ജര്മ്മന്കാരിയുടെ 14കാരിയായ മകളെയാണ് മന്ത്രി അത്തനാസിയോ മൊണ്സെരാത്തോയുടെ മകന് രോഹിത് പീഡിപ്പിച്ചത്.
പെണ്കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയും അശ്ലീല സന്ദേശങ്ങള് അയച്ച് മാനസികമായി തളര്ത്തുകയും ചെയ്തുവെന്നാണ് മാതാവ് ആരോപിച്ചിരുന്നത്. കുട്ടി ഇപ്പോള് മാനസികരോഗ ചികിത്സയിലാണ്. ഇതിനിടെ കുട്ടിയെയും അമ്മയെയും സഹായിച്ച ഒരു സാമൂഹിക പ്രവര്ത്തകനെതിരെ ആക്രമണമുണ്ടാവുകയും ചെയ്തിരുന്നു.
കുട്ടിയുടെ അമ്മയുടെ പരാതിയെത്തുടര്ന്ന് പൊലീസ് രോഹിതിനെതിരെ കേസ് രജിസ്റ്റര് ചെയ്തിരുന്നു. എന്നാല് ഇതിനകം ഒളിവില്പ്പോയ രോഹിതിനെ പൊലീസിന് കണ്ടെത്താന് കഴിഞ്ഞില്ല.
കാര്യമായ തെളിവുകളില്ലാതെ രോഹിതിന്റെ പേരില് കേസ് രജിസ്റ്റര് ചെയ്ത പൊലീസ് നടപടിയെ ചില മന്ത്രിമാരും നിയമസഭാംഗങ്ങളും ചോദ്യം ചെയ്യുകയം മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
ബന്ധപ്പെട്ടവാര്ത്തകള്












Click it and Unblock the Notifications