വിപണിയില്‍ നഷ്ടം: ഭര്‍ത്താവ്‌ ഭാര്യയെ ഉപേക്ഷിക്കുന്നു
അഹമ്മദാബാദ്: ആഗോള സാമ്പത്തിക മാന്ദ്യത്തെത്തുടര്ന്ന് കുടുംബ ബന്ധങ്ങളും തകരാന് തുടങ്ങുന്നു. പാശ്ചാത്യരാജ്യങ്ങളിലാണ് ഇത്തരം സംഭവങ്ങള് നടക്കാന് സാധ്യതയെങ്കിലും ഏറ്റവും പുതിയ റിപ്പോര്ട്ട് പുറത്തുവന്നിരിക്കുന്നത് ഗുജറാത്തിലെ അഹമ്മദാബാദില് നിന്നാണ്.
ഓഹരി വിപണിയില് 30 ലക്ഷം രൂപ നഷ്ടം വന്നതിന്റെ പേരില് ഒരു ഭര്ത്താവ് ഭാര്യയെ ഉപേക്ഷിയ്ക്കാനൊരുങ്ങുന്നു. മശാസ്ത്ര വിദഗ്ധനായ ഡോക്ടര് ഹന്സാല് ബച്ചേകാണ് ഇക്കാര്യം പുറത്തുവിട്ടിരിക്കുന്നത്. ഇക്കാര്യത്തില് ഇദ്ദേഹത്തിന്റെ ഉപദേശം തേടിക്കൊണ്ട് ഈ വീട്ടമ്മ കത്തയച്ചിരിക്കുകയാണ്.
പത്തുവര്ഷത്തെ ദാമ്പത്യത്തിന് ശേഷമാണ് വിപണിയില് 30ലക്ഷം നഷ്ടം വരുത്തിയെന്ന ഒറ്റക്കാരണത്താല് ഭര്ത്താവ് ബന്ധം വേര്പെടുത്താന് ആവശ്യപ്പെട്ടിരിക്കുന്നത്. ഇവര്ക്ക് ഒരു മകളുമുണ്ട്. 34കാരിയായ ഭാര്യ ഒഴിവുസമയങ്ങളില് ഓഹരിവ്യാപാരം വഴി ഏറെ ലാഭം ഉണ്ടാക്കാറുണ്ടത്രേ.
എന്നാല് ഇക്കഴിഞ്ഞ ദിവസങ്ങളില് ഇവര്ക്ക് നഷ്ടം നേരിട്ടു. ലാഭം കിട്ടിയപ്പോഴെല്ലാം അത് പങ്കുവച്ച ഭര്ത്താവ് നഷ്ടംവന്നപ്പോള് തന്നെ ഉപേക്ഷിക്കാനൊരുങ്ങുകയാണെന്നാണ് ഇവര് കത്തില് പറയുന്നത്. നഷ്ടം വന്നുവെന്ന കാര്യം ഉള്ക്കൊള്ളാന് കഴിയാതെ ഭര്ത്താവ് വിവാഹമോചനത്തിന് കേസ്നല്കിയിരിക്കുകയാണ്.
ഇത്തരത്തില് ഒരു സംഭവം തന്റെ അനുഭവത്തില് ഇതാദ്യമാണെന്ന് ഡോക്ടര് ഹന്സാല് പറയുന്നു. ഈ വീട്ടമ്മ കാര്യം തുറന്നുപറയുകയും പരിഹാരം തേടുകയും ചെയ്തു. ഇതിനൊന്നും കഴിയാതെ ഒരു പക്ഷേ ഒട്ടേറെപ്പേര് ഇത്തരത്തില് പ്രതിസന്ധിയിലകപ്പെട്ടിട്ടുണ്ടാകാമെന്നും അദ്ദേഹം പറയുന്നു.
ബന്ധപ്പെട്ട വാര്ത്തകള്












Click it and Unblock the Notifications