ഭാര്യയെ രക്തം കുടിപ്പിച്ച ഭര്‍ത്താവ്‌ അറസ്റ്റില്‍
മലയിന്കീഴ്(തിരുവനന്തപുരം): സ്ത്രീധനമാവശ്യപ്പെട്ട് ഭാര്യയെ മര്ദ്ദിക്കുകയും കുടിക്കാന് വെള്ളം ചോദിച്ചപ്പോള് രക്തം നല്കുകയും ചെയ്ത ഭര്ത്താവ് അറസ്റ്റില്.
മലയിന്കീഴ് കാരോട്ടുകോണം കടയറവീട്ടില് കെ കനകരാജ് (40) ആണ് അറസ്റ്റിലായത്. സ്ത്രീധനത്തിന്റെ പേരില് തന്നെ വര്ഷങ്ങളായി പീഡിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന് കാണിച്ച് ഭാര്യ ഷീല മലയിന്കീഴ് പൊലീസില് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കനകരാജിനെ അറസ്റ്റ് ചെയ്തത്.
പതിനഞ്ച് വര്ഷം മുമ്പ് ഷീലയെ വിവാഹംചെയ്യുമ്പോള് കനകരാജ് തൊഴില്രഹിതനായിരുന്നുവത്രേ. പിന്നീട് ഒരു കുട്ടി ജനിച്ചശേഷമാണ് ഇയാള്ക്ക് ജോലി കിട്ടിയത്. തുടര്ന്ന് കനകരാജ് മദ്യപിച്ച് വന്ന് സ്ത്രീധനം ആവശ്യപ്പെട്ട് ഭാര്യയെ മര്ദ്ദിക്കുക പതിവാക്കി. മക്കളുടെ മുന്നിലിട്ടാണ് ഇയാള് ഭാര്യയെ ക്രൂരമായി മര്ദ്ദിക്കാറുള്ളത്.
കഴിഞ്ഞ 15ന് രാത്രി സ്ത്രീധനത്തുകയാവശ്യപ്പെട്ട് കനകരാജ് ഷീലയെ മര്ദ്ദിച്ചു. അവശയായ അവര് കുടിക്കാന് വെള്ളം ചോദിച്ചപ്പോള് കനകരാജ് സ്വന്തം പെരുവിരലില് ബ്ലേഡുകൊണ്ട് മുറിവുണ്ടാക്കി ആ രക്തം ഭാര്യയെക്കൊണ്ട് ബലംപ്രയോഗച്ച് കുടിപ്പിക്കുകയായിരുന്നുവത്രേ.












Click it and Unblock the Notifications