ഗുരുവായൂരില്‍ കീഴ്‌ശാന്തിമാര്‍ സമരത്തില്‍
തൃശൂര്: ഗുരുവായൂര് ക്ഷേത്രത്തിലെ കീഴ്ശാന്തിമാര് മെല്ലെപ്പോക്ക് സമരത്തില്. കഴിഞ്ഞ ദിവസം നിവേദ്യത്തില് സിഗരറ്റ് കുറ്റി കണ്ടതിനെത്തുടര്ന്ന് അഞ്ച് പാരമ്പര്യ പ്രവൃത്തിക്കാരെ ദേവസ്വം ഭരണസമിതി സസ്പെന്റ് ചെയ്തിരുന്നു. ഇതില് പ്രതിഷേധിച്ചാണ് ശാന്തിക്കാരുടെ സമരം.
ദേവസ്വം ചീഫ് ഫിനാന്സ് ഓഫീസറുടെ അന്വേഷണറിപ്പോര്ട്ടിനെത്തുടര്ന്നാണ് നടപടി. വിവരം അറിഞ്ഞിട്ടും നടപടികളെടുക്കാന് വൈകിപ്പിച്ചതിന് ക്ഷേത്രം ഡപ്യൂട്ടി അഡ്മിനിസ്ട്രേറ്റര്ക്ക് കാരണം കാണിക്കല് നോട്ടീസ് നല്കാനും ഭരണസമിതി തീരുമാനിച്ചിട്ടുണ്ട്.
ശനിയാഴ്ചയാണ് ക്ഷേത്രത്തിലെ അപ്പം നിവേദ്യത്തില് നിന്നും സിഗരറ്റ് കുറ്റി കണ്ടെത്തിയതായി ഒരു ഭക്തന് പരാതി നല്കിയത്. തുടര്ന്ന് തന്ത്രിയുടെ നിര്ദ്ദേശപ്രകാരം പുണ്യാഹം നടത്തുകയും മൂന്നുദിവസത്തെ ചടങ്ങുകള് ആവര്ത്തിക്കുകയും ചെയ്തിരുന്നു.
ബന്ധപ്പെട്ട വാര്ത്തകള്












Click it and Unblock the Notifications