വിഴിഞ്ഞം പദ്ധതി: മേധാവിയെ വീണ്ടും മാറ്റി
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ പദവിയില്‍ നിന്നും വി.ഗോപിനാഥിനെ മാറ്റി. തുറമുഖവകുപ്പ് സെക്ട്രടറി എല്‍ രാധാകൃഷ്‌ണന് ചീഫ് ഓഫീസര്‍ പദവി തിരിച്ചുനല്‍കി.
ഇതുസംബന്ധിച്ച് സംസ്ഥാനസര്‍ക്കാര്‍ ശനിയാഴ്‌ച ഉത്തരവിറക്കും. ഒരാഴ്‌ചയ്‌ക്കുള്ളില്‍ ഇത് രണ്ടാംതവണയാണ് ചീഫ് ഓഫീസറെ മാറ്റുന്നത്. നേരത്തേ എല്‍. രാധാകൃഷ്‌ണനായിരുന്നു പദ്ധതിയുടെ ചുമതല.
പദ്ധതിയുമായി ബന്ധപ്പെട്ട് ഉന്നതതലയോഗം നടക്കുന്നതിനിടെ വിദേശയാത്രയ്‌ക്ക് ഒരുങ്ങിയതിനെത്തുടര്‍ന്ന് രാധാകൃഷ്‌ണനെ ചുമതലിയില്‍ നിന്നും മാറ്റാന്‍ മന്ത്രിസഭായോഗം തീരുമാനിക്കുകയായിരുന്നു. പകരം വനംവകുപ്പ് ഓഫീസറായിരുന്നു ഗോപിനാഥിന് ചുമതല നല്‍കി.
എന്നാല്‍ ഇതിനെതിരെ കരാര്‍ ഏറ്റെടുത്ത കമ്പനികള്‍ രംഗത്തെത്തിയതോടെ രാധാകൃഷ്‌ണന് തന്നെ ചുമതല നല്‍കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമാവുകയായിരുന്നു.












Click it and Unblock the Notifications