സാമ്പത്തിക പ്രതിസന്ധി: യാഹൂവില്‍ വീണ്ടും പിരിച്ചുവിടല്‍
ലോസ്ആഞ്ചലസ്: ആഗോള സാമ്പത്തിക മാന്ദ്യത്തെത്തുടര്ന്ന് പ്രമുഖ സോഫ്റ്റ് വേര് കമ്പനിയായ യാഹൂ വീണ്ടും ജീവനക്കാരുടെ എണ്ണം കുറയ്ക്കാനൊരുങ്ങുന്നു.
അടുത്തയാഴ്ച ഇതുസംബന്ധിച്ച തീരുമാനമുണ്ടാകുമെന്ന് കമ്പനിയുമായി ബന്ധപ്പെട്ട വൃത്തങ്ങള് അറിയിച്ചു. മൂന്നാം പാദ സാമ്പത്തിക ഫലങ്ങള് പ്രതിസിദ്ധീകരിച്ച ശേഷമായിരിക്കും കമ്പനി അധികൃതര് ഇതുസംബന്ധിച്ച പഖ്യാപനം നടത്തുക.
ഈ വര്ഷം ജനുവരിയില് ചെലവ് ചുരുക്കുന്നതിന്റെ ഭാഗമായി യാഹൂവില് നിന്നും 1000 ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. ഇപ്പോള് മൊത്തം 14,300 ജോലിക്കാരാണ് യാഹൂവിലുള്ളത്.
മുന്നിര ഓണ്ലൈന് ഷോപ്പിങ് വെബ്സൈറ്റായ ഈബെയും ആകെയുള്ള 16000 തൊഴിലാളികളില് പത്തുശതമാനമാളുകളെ പിരിച്ചുവിടുമെന്ന് ഒക്ടോബര് ആദ്യം പ്രഖ്യാപിച്ചിരുന്നു.
ഗൂഗിളും കരാര് അടിസ്ഥാനത്തില് ജോലിചെയ്യുന്ന ജീവനക്കാരെ പിരിച്ചുവിടാന് സാധ്യതയുണ്ടെന്ന് സൂചനയുണ്ട്. 30,000ത്തോളം ജീവനക്കാരുള്ള ഗൂഗിളില് 10,000ത്തോളം പേര് കരാര് അടിസ്ഥാനത്തില് ജോലിചെയ്യുന്നവരാണ്.
ബന്ധപ്പെട്ട വാര്ത്തകള്












Click it and Unblock the Notifications