മെട്രോ റയില്‍ മേല്‍പ്പാലം തകര്‍ന്ന്‌ 3 മരണം
ദില്ലി: മെട്രോ റയില്വേയുടെ നിര്മ്മാണത്തിലിരിക്കുന്ന മേല്പ്പാലം തകര്ന്നുവീണ് മൂന്ന്പേര് മരിച്ചു. ഒട്ടേറെ പേര്ക്ക് പരുക്കേറ്റിട്ടുണ്ട്. കല്യാണ് നഗറിലെ മേല്പ്പാലമാണ് തകര്ന്നുവീണത്.
മുപ്പത്തിയഞ്ചോളം പേര് തകര്ന്നുവീണ മേല്പ്പാലത്തിനടിയില് കുടുങ്ങിക്കിടക്കുന്നതായി സംശിയിക്കുന്നു. രക്ഷാ പ്രവര്ത്തനം തുടരുകയാണ്. മേല്പ്പാലത്തിന്റെ ഭാഗങ്ങള് വീണ്ടും അടര്ന്നുവീഴുന്നത് രക്ഷാപ്രവര്ത്തനത്തിന് തടസമാകുന്നുണ്ട്.
ഞായറാഴ്ച രാവിലെ ഏഴുമണിയോടെയാണ് അപകടം നടന്നത്. മേല്പ്പാലത്തിന്റെ ഭാഗങ്ങള് കൂട്ടിയോജിപ്പിക്കുന്ന കൂറ്റന് യന്ത്രം മറിഞ്ഞുവീണതാണ് അപകടത്തിനിടയാക്കിയത്.
മെട്രോറയില്വേയുടെ നോയിഡ-ഇന്ദ്രപ്രസ്ഥ പാതയ്ക്കുവേണ്ടിയാണ് കല്യാണ് നഗറില് മേല്പ്പാലം നിര്ക്കുന്നത്. അപകടത്തെക്കുറിച്ച് അന്വേഷണം നടത്താന് ദില്ലി മെട്രോ റയില് കോര്പ്പറേഷന് ഉത്തരവിട്ടിട്ടുണ്ട്.












Click it and Unblock the Notifications