ദയാനിധി മാരന്‍ രാജിസന്നദ്ധത അറിയിച്ചു
ദില്ലി: ശ്രീലങ്കന് പ്രശ്നവുമായി ബന്ധപ്പെട്ട് മുന് ഐടി വികസന മന്ത്രിയും ഡിഎംകെ നാതാവുമായ ദയാനിധി മാരനും രാജിസന്നദ്ധത അറിയിച്ചു.
മാരന് ഞായറാഴ്ചതന്നെ കരുണാനിധിയ്ക്ക് രാജിക്കത്ത് നല്കുമെന്നാണ് സൂചന. ഏഴുമന്ത്രിമാരുള്പ്പെടെ ഡിഎംകെയുടെ 14 എംപിമാരും പാര്ട്ടി അധ്യക്ഷന് കരുണാനിധിയ്ക്ക് രാജിക്കത്ത് സമര്പ്പിച്ചതിന് പിന്നാലെയാണ് രാജിവയ്ക്കാന് സന്നദ്ധനാണെന്ന് മാരനും അറിയിച്ചത്.
കരുണാനിധിയുമായുള്ള അഭിപ്രായ ഭിന്നതയെത്തുടര്ന്നാണ് നേരത്തേ കേന്ദ്രമന്ത്രിസ്ഥാനം മാരന് നഷ്ടമായത്. ശ്രീലങ്കയില് തമിഴ് വംശജരുടെ സുരക്ഷ ഉറപ്പാക്കാന് ഇന്ത്യ ഇടപെടണമെന്നാവശ്യപ്പെട്ടുകൊണ്ടാണ് ഡിഎംകെ മന്ത്രിമാരും എംപിമാരും രാജിക്കത്ത് നല്കിയത്.
ഡിഎംകെയുടെ സമ്മര്ദ്ദത്തെത്തുടര്ന്ന് പ്രധാനമന്ത്രി മന്മോഹന് സിങ് ശനിയാഴ്ച ശ്രീലങ്കയിലെ പ്രസിഡന്റ് രാജ്പക്സെയുമായി ഫോണില് ചര്ച്ച നടത്തിയിരുന്നു. ചര്ച്ചയില് തമിഴ് വംശജരുടെ സുരക്ഷിതത്വം ഉറപ്പ് വരുത്തുമെന്ന് രാജ്പക്സെ സിങിന് ഉറപ്പുനല്കുകയും ചെയ്തിരുന്നു.
ബന്ധപ്പെട്ട വാര്ത്തകള്












Click it and Unblock the Notifications