ജമ്മു-കശ്‌മീര്‍ തിരഞ്ഞെടുപ്പ്‌ തീയതികള്‍ പ്രഖ്യാപിച്ചു
ദില്ലി: ജമ്മു-കശ്മീര് നിയമസഭാ തിരഞ്ഞെടുപ്പ് തീയതികള് പ്രഖ്യാപിച്ചു. ഏഴ് ഘട്ടങ്ങളായി നടക്കുന്ന തിരഞ്ഞെടുപ്പ് നവംബര് 17ന് ആരംഭിയ്ക്കും. അവസാനഘട്ടം ഡിസംബര് 24ന് നടക്കും.
ഡിസംബര് 28ന് വോട്ടെണ്ണലും 31 ഫലപ്രഖ്യാപനവും നടത്തുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര് എന് ഗോപാലസ്വാമി വാര്ത്താസമ്മേളനത്തില് അറിയിച്ചു.
സംസ്ഥാനത്തെ 87 മണ്ഡലങ്ങളിലാണ് തിരഞ്ഞെടുപ്പ് നടക്കുക. ഇതിനായി 8,109 പോളിങ് സ്റ്റേഷനുകള് തയ്യാറാക്കും. ജമ്മു കശ്മീരിലെ ഇപ്പോഴത്തെ സ്ഥിതിഗതികള് കണക്കിലെടുത്ത് കര്ശന സുരക്ഷാസംവിധാനങ്ങളോടെയായിരിക്കും തിരഞ്ഞെടുപ്പ് നടക്കുക.
താഴ് വരയിലെ മഞ്ഞുകാലം പരിഗണിച്ച് വോട്ടര്മാര്ക്ക് പ്രത്യേക സൗകര്യം നല്കുമെന്ന് കമ്മീഷണര് അറിയിച്ചു. ദില്ലി ഉള്പ്പെടെയുള്ള അഞ്്ചു സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് തീയതികള് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.
ബന്ധപ്പെട്ട വാര്ത്തകള്












Click it and Unblock the Notifications