പാലം വിവാദം: സിപിഎമ്മുകാര്‍ സിപിഐ ഓഫീസ്‌ തകര്‍ത്തു
കോട്ടയം: സിപിഎമ്മും സിപിഐയും ഉള്പ്പെട്ട പാലം വിവാദം സംഘര്ഷത്തിലേയ്ക്ക്. തങ്ങള് വലിച്ച പാലം സിപിഐ തിരിച്ചിട്ടതില് പ്രകോപിതരായ സിപിഎം പ്രവര്ത്തകര് കോട്ടയം ചെങ്ങളത്തുള്ള സിപിഐ, സിഐടിയു ഓഫീസുകള് അടിച്ചുതകര്ത്തു.
പൊലീസ് നോക്കിനില്ക്കേയാണ് സിപിഎം പ്രവര്ത്തകര് ഓഫീസുകള് അടിച്ചു തകര്ത്തതെന്ന് ആരോപണമുണ്ട്. ശനിയാഴ്ച വൈകീട്ട് ഏഴുമണിക്കുശേഷമാണ് സംഭവം നടന്നത്.
പാലം പുനസ്ഥാപിച്ച ദിവസം ഒരു സിപിഐ പ്രവര്ത്തകനെ സിപിഎമ്മുകാര് മര്ദ്ദിച്ചിരുന്നു. ശനിയാഴ്ച ഇയാള്ക്ക് വീണ്ടും മര്ദ്ദനമേറ്റു. ഇതില് കുപിതരായ സിപിഐ പ്രവര്ത്തകര് ഒരു സിപിഎമ്മുകാരനെ മര്ദ്ദിച്ചു. വിവരമറിഞ്ഞ് പ്രകടനമായെത്തിയ നാല്പതോളം സിപിഎം പ്രവര്ത്തകര് പാര്ട്ടി ഓഫീസ് അടിച്ചു തകര്ക്കുകയായിരുന്നു.
ഒ.സി മാത്യു സിപിഐയിലേയ്ക്ക് മാറിയതോടെ ഇദ്ദേഹത്തിന്റെ വീടിന് മുന്നിലെ തോടിന് കുറുകെയിട്ടിരുന്ന പാലം സിപിഐക്കാര് വലിക്കുകയായിരുന്നു. ആര്ഡിഒയുടെ നേതൃത്വത്തില് ഒത്തുതീര്പ്പു ചര്ച്ചകള് നടന്നെങ്കിലും പാലം തിരിച്ചിടാന് സിപിഎം തയ്യാറായില്ല.
ഇതിനെത്തുടര്ന്ന് കഴിഞ്ഞ ദിവസം സിപിഐ പ്രവര്ത്തര് പാലം പുനസ്ഥാപിച്ചു. സംഭവത്തെത്തുടര്ന്ന് ഇവിടെ സംഘര്ഷാവസ്ഥ നിലനില്ക്കുകയായിരുന്നു. ഇതിനിടെയാണ് ഇപ്പോള് അക്രമങ്ങള് നടന്നിരിക്കുന്നന്.
സംഭവത്തില് പ്രതിഷേധിച്ച് സിപിഐ ഞായറാഴ്ച ഇല്ലിക്കല് കവലയില്നിന്നും ചെങ്ങളത്തേയ്ക്ക് പ്രകടനവും പൊതുസമ്മേളനവും നടത്തുന്നുണ്ട്. സ്ഥലത്ത് കനത്ത പൊലീസ് കാവല് ഏര്പ്പെടുത്തിയിട്ടുണ്ട്.
ബന്ധപ്പെട്ടവാര്ത്തകള്












Click it and Unblock the Notifications